121

Powered By Blogger

Monday, 27 December 2021

എസ്ഐപി നിക്ഷേപത്തില്‍ പരിഗണിക്കേണ്ട ഏഴ് ഘടകങ്ങള്‍

വിപണിയിൽ അസ്ഥിരത നിലനിൽക്കുമ്പോൾ ശരിയായ നിക്ഷേപതന്ത്രം എന്താണ്? ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും സുരക്ഷിതമെന്നു തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ സംവിധാനമാണ് വ്യവസ്ഥിത നിക്ഷേപ പദ്ധതി അഥവാ എസ്ഐപി. പ്രതിവാരമോ പ്രതിമാസമോ ആയി സമയ ബന്ധിതമായി ചെറിയതുക എസ്ഐപിയിലൂടെ നിക്ഷേപിക്കാൻ കഴിയും. വിപണിയിലെ നല്ലനേരം നോക്കാൻ ശ്രമിച്ച് തെറ്റുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധ്യമാണ്. മാത്രമല്ല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെ കാര്യത്തിൽ നേർവഴി കാണിക്കാനും എസ്ഐപി നിക്ഷേപങ്ങൾക്കു കഴിയും. ശ്രദ്ധിക്കേണ്ട ഏഴുകാര്യങ്ങൾ 1. സാമ്പത്തിക ലക്ഷ്യങ്ങൾക്ക് സമയക്രമം നിശ്ചയിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾക്കായുള്ള ആസൂത്രണത്തിൽ വ്യവസ്ഥിതമായ സമീപനം സ്വീകരിക്കുക. എസ്ഐപി നിക്ഷേപങ്ങൾക്ക് താഴെക്കാണുന്ന ക്രമത്തിൽ സമയ പരിധി വെക്കുക: ഹ്രസ്വകാലലക്ഷ്യം -മൂന്നു വർഷത്തിനകം നേടേണ്ടത്. ഇടക്കാല ലക്ഷ്യം- മൂന്നു മുതൽ അഞ്ചുവർഷത്തിനകം സാക്ഷാത്കരിക്കേണ്ടത്. ദീർഘകാല ലക്ഷ്യം. അഞ്ചു വർഷത്തിനുശേഷം നേടേണ്ടത്. സാമ്പത്തിക ലക്ഷ്യങ്ങൾക്ക് സമയപരിധി നിശ്ചയിക്കുന്നത് ആസ്തികളുടെ ശരിയായ മിശ്രണത്തിനും സമയപരിധിക്കകം ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എത്രപണം എസ്ഐപി തുകയായി വേണ്ടി വരുമെന്നറിയാനും സഹായിക്കും. 2. എത്ര പണമാണ് നിക്ഷേപിക്കാനാഗ്രഹിക്കുന്നതെന്നു തീരുമാനിക്കുക. മിക്കവാറും മ്യൂച്വൽ ഫണ്ടുകൾ കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കാൻ അനുവദിക്കും. എന്നാൽ ലക്ഷ്യംനേടാൻ അടയ്ക്കേണ്ട എസ്ഐപി തുക അറിയണമെങ്കിൽ ഭാവിയിൽ ലക്ഷ്യത്തിനാവശ്യമായ പണം ആദ്യം കണക്കാക്കണം. ഇതുനേടാൻ എത്രസമയം വേണ്ടിവരുമെന്നും ഈ നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കുന്നതുക എത്രയെന്നും കണ്ടെത്തുക. അടയ്ക്കാനുള്ള പണത്തെക്കുറിച്ചും സമയപരിധിയെക്കുറിച്ചും തിരിച്ചു കിട്ടുന്നതുകയെക്കുറിച്ചും മനസിലാക്കുന്നത് നിക്ഷേപം തുടങ്ങുന്നതിനുള്ള ശരിയായ എസ്ഐപി ഗഡുക്കൾ തീരുമാനിക്കാൻ സഹായകരമാണ്. 3. റിസ്കെടുക്കാനുള്ള ക്ഷമതയ്ക്കനുസരിച്ച് നിക്ഷേപം വൈവിധ്യ വൽക്കരിക്കുക. റിസ്കെടുക്കാനുള്ള നിങ്ങളുടെ കഴിവ് അഥവാ സഹിഷ്ണുതയാണ് ഒരുപ്രത്യേക ആസ്തി വർഗത്തിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾ എടുക്കുന്ന റിസ്കിന്റെ ആകത്തുക. ഓരോ നിക്ഷേപകന്റേയും റിസ്കെടുക്കാനുള്ള ക്ഷമത പരസ്പരം വ്യത്യസ്തമായിരിക്കും. മാറ്റിവെക്കാവുന്ന വരുമാനം, നിക്ഷേപ സാധ്യതകൾ എന്നിവയ്ക്കെല്ലാമുപരി പ്രായവും പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങളും റിസ്കിനുള്ള ക്ഷമതയെ സ്വാധീനിക്കും. യൗവനത്തിലാണെങ്കിൽ റിസ്കെടുക്കാനുള്ളകഴിവ് മധ്യവയസ്കരേക്കാളും റിട്ടയർ ചെയ്യാറായവരേക്കാളും കൂടുതലായിരിക്കും. ബാധ്യതകൾ, കടങ്ങൾ, ആശ്രിതരുടെ എണ്ണം എന്നിവയുടെ കാര്യത്തിലും ഈവ്യത്യാസം കാണാം. പ്രായം റിസ്കെടുക്കാനുള്ള കഴിവിനേയും സ്വാധീനിക്കും. നിങ്ങൾ ഏതു തരം നിക്ഷേപകനാണെന്ന് അറിയുന്നതും എത്രമാത്രം റിസ്കെടുക്കാനാവുമെന്നു മനസിലാക്കുന്നതും ശരിയായ മ്യൂച്വൽ ഫണ്ട് പദ്ധതികളുടെ തെരഞ്ഞെടുപ്പിനും ഏതുതരം ആസ്തിയിലാണ് നിക്ഷേപിക്കേണ്ടത് എന്നു മനസിലാക്കുന്നതിനും ഉതകും. മ്യൂച്വൽ ഫണ്ടുകൾ വ്യത്യസ്ത റിസ്ക് വിഭാഗങ്ങൾക്കായി അനവധി പദ്ധതികൾ മുന്നോട്ടു വെയ്ക്കുന്നതിനാൽ ഒന്നിലധികം പദ്ധതികളിൽ നിക്ഷേപിക്കുന്നത് റിസ്ക് കുറയ്ക്കാൻ സഹായിക്കും. 4. എസ്ഐപി അടവുകൾ സമയാസമയങ്ങളിൽ ടോപ്പപ് ചെയ്യുക. വരുമാനം വളരുന്നതിനനുസരിച്ച് അതിലെ ഉയർന്ന ഒരുവിഹിതം എസ്ഐപി ടോപപ്പിനായി മാറ്റി വെക്കുക. നിങ്ങളുടെ വിഹിതം പണപ്പരുപ്പത്തിന്റെ വർധനയുമായി ഒത്തു പോകുന്നുവെന്ന് ഉറപ്പുവരുത്തുക. പുതിയ എസ്ഐപി തുടങ്ങുന്നതിനുപകരം നിലവിലുള്ളതിൽ തന്നെ ടോപ്പപ് സാധ്യമാണോ എന്നുപരിശോധിക്കുക. 5. ഓരോ ലക്ഷ്യത്തിനുമായി ഓരോഎസ്ഐപി തുടങ്ങുക. അവധിക്കാല യാത്രാ ചിലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം, റിട്ടയർമെന്റു കാലത്തെ ചിലവുകൾ എന്നിങ്ങനെ പലലക്ഷ്യങ്ങൾ ഓരോരുത്തർക്കുമുണ്ടാവും. ഓരോ ലക്ഷ്യവും മുൻനിർത്തി ഓരോ എസ്ഐപികൾ തുടങ്ങുന്നത് നിക്ഷേപം കൃത്യമായി കണക്കാക്കാൻ സഹായകമാണ്. ഒരുപ്രത്യേക ലക്ഷ്യത്തിന് ഉപകാരപ്പെടുന്ന ഉചിതമായ ആസ്തി കണ്ടെത്തി സമയക്രമമനുസരിച്ച് ശരിയായ ഇനത്തിൽ പെട്ട മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനാണ് ശ്രമിക്കേണ്ടത്. 6. ലക്ഷ്യം പൂർണമാകുന്നതോടെ എസ്ഐപി നിർത്തുക. നിശ്ചിതമായ സാമ്പത്തിക ലക്ഷ്യത്തിലെത്തുന്നതോടെ എസ്ഐപി നിർത്തുകയോ തിരികെ വാങ്ങുകയോ ചെയ്ത് പണം ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിക്കാം. നിങ്ങളുടെ എസ്ഐപി കാലയളവിൽ സാഹചര്യങ്ങളിലും മറ്റു ഘടകങ്ങളിലും വന്നേക്കാവുന്നമാറ്റം ചിലപ്പോൾ ലക്ഷ്യം വിചാരിച്ചതിലും വളരെനേരത്തേ സാക്ഷാത്കരിക്കാൻ സഹായിച്ചേക്കും. അങ്ങിനെ സംഭവിച്ചാൽ അധികംവരുന്ന പണം മറ്റുമാർഗങ്ങളിലേക്കു തിരിച്ചുവിടാനും കഴിയും. 7. പോർട്ഫോളിയോ പ്രകടനം വിലയിരുത്തുക. സമയ ബന്ധിതമായി പോർട്ഫോളിയോ അവലോകനം നടത്തി സന്തുലനം ഉറപ്പു വരുത്തണം. മൂന്നോ നാലോ വർഷം കൂടുമ്പോൾ അങ്ങനെ ചെയ്യുന്നത് മോശമായ പ്രകടനം നടത്തുന്നവയെ ഒഴിവാക്കി പോർട്ഫോളിയോ ലാഭം വർധിപ്പിക്കാൻ സഹായകമാണ്. മുകളിൽ പറഞ്ഞ കാര്യങ്ങൾ മനസിൽ സൂക്ഷിച്ച് വ്യവസ്ഥിത നിക്ഷേപ പദ്ധതികളിലൂടെ നിക്ഷേപിച്ചു സ്വപ്ന സാക്ഷാത്കാരം സാധ്യമാക്കുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അസോഷ്യേറ്റ് ഡറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3sF32yQ
via IFTTT