121

Powered By Blogger

Monday, 10 August 2020

ടൈറ്റാന്‍ ഓഹരിവില കൂപ്പുകുത്തി; ജുന്‍ജുന്‍വാലയ്ക്ക് ഒരുമണിക്കൂറുകൊണ്ട് 200 കോടി നഷ്ടമായി

ജൂൺ പാദത്തിൽ 270 കോടി രൂപ നഷ്ടംരേഖപ്പെടുത്തിയതോടെ ടൈറ്റാൻ കമ്പനിയുടെ ഓഹരി വില നാലുശതമാനമിടിഞ്ഞ് 1,057 നിലവാരത്തിലെത്തി. ഇതോടെ രാകേഷ് ജുൻജുൻവാലയുടെ നിക്ഷേപത്തിൽ 199 കോടി രൂപയാണ് ഒരുമണിക്കൂറുകൊണ്ട് നഷ്ടമായത്. ജൂൺ അവസാനത്തെ കണക്കെടുക്കുമ്പോൾ ജുൻജുൻവാലയ്ക്ക് 4.43ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്. അതായത് 3.93 കോടി ഓഹരികൾ. ഇതുപ്രകാരം തിങ്കളാഴ്ച രാവിലത്തെ വിലപ്രകാരം 4,354 കോടി രൂപയായിരുന്നു ഓഹരികളുടെ മൊത്തംമൂല്യം. ഓഹരി വില കാര്യമായി താഴ്ന്നതോടെ ചൊവാഴ്ചരാവിലെ മൂല്യം 4,189 കോടി രൂപയായാണ് കുറഞ്ഞത്. പ്രമുഖ വാച്ച്, ആഭരണ നിർമാതാക്കളായ ടൈറ്റാൻ കമ്പനിയുടെ വരുമാനത്തിൽ ജൂൺ പാദത്തിൽ 74ശതമാനമാണ് ഇടിവുണ്ടായത്.

from money rss https://bit.ly/33OyFJI
via IFTTT

രണ്ടാംദിവസവും വിലകുറഞ്ഞു: സ്വര്‍ണവില പവന് 41,200 രൂപയായി

തുടർച്ചയായി രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ചൊവാഴ്ച പവന്റെ വിലയിൽ 400 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ സ്വർണവില പവന് 41,200 രൂപയായി. ഗ്രാമിന് 5150 രൂപയാണ് വില. തിങ്കളാഴ്ചയും വില 400 രൂപകുറഞ്ഞിരുന്നു. രണ്ടുദിവസംകൊണ്ട് 800 രൂപയുടെ കുറവാണുണ്ടായത്. വെള്ളിയാഴ്ചയാണ് പവൻവില ചരിത്രത്തിൽ ആദ്യമായി 42,000 രൂപയിലെത്തി റെക്കോഡിട്ടത്. ഡോളർ കരുത്താർജിച്ചതോടെ ആഗോള വിപണിയിലും വിലയിൽ കുറവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 2,021 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2Fd7MF6
via IFTTT

ആര്‍ബിഐയുടെ പണനയത്തോട് പ്രതികരിക്കാതെ വിപണി

റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനത്തിനു ശേഷവും വിപണിയിൽ വലിയ ഉണർവു ദൃശ്യമല്ല. താഴ്ന്ന വരുമാനനേട്ടത്തിലൂടെ സമ്മർദ്ദം അനുഭവപ്പെടുന്ന ഓഹരി വിപണിയിൽ കൂടുതൽ പണം എത്തിക്കുന്നതിനായി കഴിഞ്ഞ രണ്ടു വട്ടവും ആർബിഐ കൈക്കൊണ്ട നടപടികൾ ശ്ളാഘനീയം തന്നെ. ആവശ്യത്തിലേറെ പണം വിപണിയിൽ എത്തിയതിനാലും 2021 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വിലക്കയറ്റം വർധിക്കുമെന്ന കണക്കുകൂട്ടൽ ഉള്ളതുകൊണ്ടും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകവഴി നീതിപൂർവമായ നിലപാടാണ് ആർബിഐ കൈക്കൊണ്ടത്. കോവിഡിന്റെ ആഘാതം നേരിട്ടനുഭവിച്ച കമ്പനികളുടെ വായ്പകൾ പുനക്രമീകരിക്കുന്നതു സംബന്ധിച്ച പ്രസ്താവന സാമ്പത്തിക മേഖലയ്ക്കും ബാങ്കുകൾക്കും ഒരുപോലെ ഗുണകരമാണ്. കിട്ടാക്കടങ്ങളാണ് ബാങ്കിംഗ് വ്യവസായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. സ്വർണത്തിന്റെ വായ്പയും മൂല്യവും തമ്മിലുള്ള അനുപാതം 75 ശതമാനത്തിൽനിന്ന് 90 ശതമാനമായി ഉയർത്തിയത് ഗുണകരമായ തീരുമാനമാണ്. ഇടത്തരം, താഴ്ന്ന വിഭാഗങ്ങൾക്ക് പ്രയോജനകരമാണിത്. സ്വർണത്തിന് ഇടക്കാലത്തേക്കു മാത്രമല്ല, ദീർഘകാലത്തേക്കും ഉറച്ച നിലനിൽപ്പുള്ളതിനാൽ ബാങ്കുകൾക്ക് ചെറിയ തുകയിൽ കുറഞ്ഞകാലത്തേക്കും സ്വർണ പണയത്തിൽ യഥേഷ്ടം വായ്പ നൽകാം. അങ്ങനെയുള്ള വായ്പകൾ സ്ഥിരമായി പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യും. ബാങ്കുകൾക്കു മാത്രമായി അനുവദിക്കപ്പെട്ട ഈ ആനുകൂല്യം ആർബിഐ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും അനുവദിക്കേണ്ടതായിരുന്നു. വായ്പാ മൊറട്ടോറിയം അവസാനിപ്പിച്ച് വായ്പാ വളർച്ചയിലാണ് ആർബിഐ ശ്രദ്ധയൂന്നേണ്ടിയിരുന്നത്. വിപണി തുറക്കുന്നതിന്റെ മൂന്നാം ഘട്ടത്തിലാണിപ്പോൾ. മൊറട്ടോറിയം ദീർഘിപ്പിക്കുന്നതിന് നീതി ആയോഗും എതിരാണ്. മൊറട്ടോറിയം ദീർഘിപ്പിക്കാനുള്ള ഏതുതീരുമാനവും സമ്പദ്ഘടനയ്ക്കും ബാങ്കുകൾക്കും പ്രതികൂലമായിരിക്കും. വായ്പാ പുനസംഘടനയ്ക്കുള്ള അവസാന തിയതി ഈവർഷം ഡിസംബർ 31 ആണ്. വർഷം മുഴുവനുമോ ബാങ്കുകളും വായ്പയെടുത്തവരും ഒരു മേശയ്ക്കുചുറ്റുംഇരുന്ന് പുതിയ പദ്ധതി ഉണ്ടാക്കുന്നതുവരെയോ ഇതുനീണ്ടു നിൽക്കുമെന്നാണ് കരുതേണ്ടത്. ഇതര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ കുറയ്ക്കലിനൊപ്പവും പണം സുലഭമാക്കുന്നതിന് കാഷ് റിസർവ് അനുപാതം നിലനിർത്താനുമായി ഇടക്കാലത്ത് കൂടതൽ ഉദാര നടപടികൾ ആർബിഐയിൽനിന്നു പ്രതീക്ഷിക്കാവുന്നതാണ്. നയപ്രഖ്യാപനത്തിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിലും തുറന്ന വിപണി പ്രക്രിയ സമീപകാലത്തും തുടരുമെന്നു തന്നെ പ്രതീക്ഷിക്കാം. ബോണ്ട് നേട്ടം ആകർഷകമാക്കാൻ ഇതാവശ്യമാണ്. സമ്പദ്ഘടനയിൽ വായ്പാ വളർച്ചയുണ്ടാക്കാനും വായ്പകളുടെ പുനർ രൂപീകരണത്തിനും പുതിയ മൊറട്ടോറിയം നിർത്താനുമാണ് ആർബിഐ ഉടൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സാമ്പത്തികമേഖല ഇപ്പോൾ കിട്ടാക്കടങ്ങൾ മൂലമുള്ള പ്രശ്നം നേരിടുകയാണ്. 2020 സെപ്റ്റംബറോടെ മൊത്തം കിട്ടാക്കടങ്ങൾ 10 ശതമാനം കുറയുമെന്നാണ് കണക്കു കൂട്ടൽ. 2021 മാർച്ചിൽ ഇത് 12.5 ശതമാനമാവുമെന്നും കണക്കാക്കപ്പെടുന്നു. ഈ വർധന ഇപ്പോൾ തന്നെ വിപണി കണക്കിലെടുത്തിട്ടുണ്ടാകാമെങ്കിലും ലോക് ഡൗൺ നീട്ടാനുള്ള ഏതു തീരുമാനവും കിട്ടാക്കടങ്ങൾ 14.8 ശതമാനമായി ഉയർത്തും. സാമ്പത്തിക മേഖലയെ സംബന്ധിച്ചേടത്തോളം വലിയ ദുരന്തമായിരിക്കും ഇത്. ഇപ്പോൾ ബാങ്കുകൾ വായ്പാ വളർച്ചയ്ക്കു പകരം പണം ശേഖരിക്കുന്നതിലും ഭാവി വളർച്ചയ്ക്കുള്ള സുരക്ഷ എന്നനിലയിൽ മൂലധനം ഉയർത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂല്യനിർണയത്തിന്റെ കാര്യത്തിൽ ഇപ്പോൾ ബാങ്കുകൾ നല്ലനിലയിലാണ്. അതുകൊണ്ടു തന്നെ ദീർഘകാല കാഴ്ചപ്പാടിൽ അവയുടെ ഓഹരികൾ ശുപാർശ ചെയ്യുന്നത് നന്നായിരിക്കും. സമീപകാലത്തെ അനിശ്ചിതത്വം പരിഗണിക്കുമ്പോൾ അടുത്ത ആറുമാസക്കാലത്തേക്ക് പണ ശേഖരണം തന്നെയായിരിക്കും നല്ലതന്ത്രം. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ തിരുത്തൽ ഉണ്ടാകുമ്പോൾ ബാങ്കിംഗ് മേഖല സാമ്പത്തിക രംഗത്ത് പ്രധാന ഗുണഭോക്താവായിത്തീരുകയും മികച്ച പ്രകടനം നടത്താൻ തുടങ്ങുകയും ചെയ്യും. ഇപ്പോൾ മോശമായ ഈ ഓഹരികളുടെ പ്രകടനം സമീപകാലത്തും ഇതുപോലെ തന്നെതുടരും. മൊറട്ടോറിയം നിർത്തലാക്കുന്നത് വായ്പാവളർച്ചയിൽ ബാങ്കുകളെ സഹായിക്കും. താഴ്ന്ന ഉൽപാദനക്ഷമത കാരണം കിട്ടാക്കടങ്ങൾ സമീപകാലത്തു കൂടാൻ തന്നെയാണ് സാധ്യത. വായ്പകൾക്കായുള്ള സേവനവും പ്രശ്നഭരിതമാവും. ഓഹരി വിപണിയിലെ ഇപ്പോഴത്തെ പ്രതികരണമില്ലായ്മക്കുകാരണം ആഗോള തലത്തിലെ ചഞ്ചലാവസ്ഥയും കൂടിയ വിലകളുമാണ്. ഒട്ടും വൈകാതെ വിപണിയുടെ ഗതിവേഗം പരീക്ഷിക്കപ്പെടുമെന്നു തന്നെയാണ് കരുതുന്നത്. ഓഹരികൾ വില നോക്കി വാങ്ങുകയാണ് ഈ ഘട്ടത്തിൽ ഏറ്റവും ഗുണകരം. ഇത്തരം ഓഹരികളോ മേഖലയോ എന്തുകൊണ്ടാണ് കുറഞ്ഞ വിലയിൽ വിൽക്കപ്പെടുന്നത് എന്നും മൂല്യനിർണയത്തിൽ ഏറ്റവും താഴെപോകുന്നത് എന്തുകൊണ്ടാണെന്നും ശ്രദ്ധയോടെ മനസിലാക്കാൻ ശ്രമിക്കണം. കാരണങ്ങൾ അടിസ്ഥാനപരമോ സാങ്കേതികമോ എന്നു കണ്ടെത്തുകയും ദീർഘകാലത്തേക്ക് അതു നിലനിൽക്കുമോ എന്ന് അറിയുകയും വേണം. ഓഹരികളെക്കുറിച്ചു മനസിലാക്കാൻ ലളിത അളവുകോലുകളായ പിഇ, പിബി, പിഇജി എന്നിവ ഉപയോഗിക്കാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ മുന്തിയ ഓഹരികൾ, നിലവാരം കൂടിയവ, ചെറുകിട ,ഇടത്തരം ഓഹരികൾ എന്നിവയ്ക്ക് പട്ടികയിൽ മുന്തിയ പരിഗണന നൽകുന്നതാണ് ഉചിതം. മുകളിൽ നിന്നു താഴോട്ടുള്ള ക്രമത്തിൽ പരിഗണിച്ചാൽ കഴിഞ്ഞ 3 മുതൽ 7 വർഷം വരെ വളരെ താഴ്ന്ന പ്രകടനം നടത്തിയ ഓഹരികളും സെക്ടറുകളുംപോലും പരിഗണനാർഹമാണ്. ഈ വർഷം മൂല്യംനോക്കി വാങ്ങേണ്ട സെക്ടറുകൾ ഫാർമ, ഐടി, ടെലികോം എന്നിവയാണ്. ഇപ്പോൾ ഇവ ശരാശരിക്ക് അൽപംമാത്രം മുകളിലാണ്. ഇപ്പോൾ ബാങ്കുകളുടെ ഓഹരികൾ ശരാശരിക്കു താഴെയാണെങ്കിലും നേരത്തേ പരാമർശിച്ചതുപോലെ ദീർഘകാലത്ത് പണമുണ്ടാക്കാൻ ഏറ്റവും മികച്ചതു തന്നെയാണ്. 2021 വളർച്ചയുടെ വർഷം ആവുകയാണെങ്കിൽ ശോഭനമായ മേഖലകൾ എന്ന നിലയിൽ ഭാവിയിൽ പരിഗണിക്കേണ്ടത് വാഹന, ലോഹ കമ്പനി ഓഹരികളാണ്. എന്നാൽ ഇടക്കാലത്ത് അവയുടെ മൂല്യം കൂടുതലാണ്. ഉറച്ച പ്രൊമോട്ടർമാരുള്ള, വായ്പ, ലാഭ സാധ്യത എന്നിവയിൽ ഉറച്ച അനുപാതം നിലനിർത്തുന്ന, നടത്തിപ്പു യോഗ്യതയുള്ളവർക്കൊപ്പമാണു നിൽക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3fJxvBG
via IFTTT

സെന്‍സെക്‌സില്‍ 303 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ മികച്ചനേട്ടത്തോടെ തുടക്കം. നിറ്റി 11,350 നിലവാരത്തിലെത്തി. സെൻസെക്സ് 303 പോയന്റ് നേട്ടത്തിൽ 38,485ലും നിഫ്റ്റി 86 പോയന്റ് ഉയർന്ന് 11,356ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 911 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 209 ഓഹരികൾ നഷ്ടത്തിലുമാണ്. 31 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ശ്രീ സിമെന്റ്സ്, ടൈറ്റൻ കമ്പനി, സിപ്ല, യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/31HyUDw
via IFTTT

ആഗോള റീട്ടെയ്ൽ കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പും

ദുബായ്: ആഗോള റീട്ടെയ്ൽ മേഖലയിലെ മുൻനിര കമ്പനികളുടെ പട്ടികയിൽ യു.എ.ഇ.യിൽനിന്ന് ലുലു ഹൈപ്പർമാർക്കറ്റുംഇടം പിടിച്ചു. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റാണ് പട്ടിക പ്രസിദ്ധീകരിച്ചത്. അമേരിക്കൻ കമ്പനിയായ വാൾമാർട്ടാണ് പട്ടികയിൽ മുന്നിൽ. ഇന്ത്യയിലെ റിലയൻസ് റീട്ടെയ്്ലും പട്ടികയിലുണ്ട്. പട്ടികയിൽ ഇടംപിടിച്ച മലയാളി ഉടമസ്ഥതയിലുള്ള ഏക സ്ഥാപനവും ലുലുവാണ്. അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളിലായി കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്ന് ഹൈപ്പർമാർക്കറ്റുകളാണ് വിവിധ രാജ്യങ്ങളിലായി ലുലു ആരംഭിച്ചത്. അബുദാബി, ഈജിപ്തിലെ കയ്റോ, ഇൻഡൊനീഷ്യയിലെ ജക്കാർത്ത എന്നിവിടങ്ങളിലാണിത്. യു.എ.ഇ.യിൽ മാത്രം ഒരു വർഷത്തിനുള്ളിൽ എട്ടു മുതൽ 12 വരെ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഇതുകൂടാതെ മറ്റ് ജി.സി.സി. രാജ്യങ്ങൾ, ഈജിപ്ത്, ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലും ഹൈപ്പർമാർക്കറ്റുകൾ തുടങ്ങും. കോവിഡിന്റെ വ്യാപനം വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ടെങ്കിലും കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിച്ചു കൊണ്ട് പ്രവർത്തനം വിപുലീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിലും ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. തൃശ്ശൂർ, കോട്ടയം, കാസർകോട്, പെരിന്തൽമണ്ണ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/2XKTAcD
via IFTTT

Dulquer Salmaan To Start Shooting For Rosshan Andrrews' Project After Lockdown?

Dulquer Salmaan To Start Shooting For Rosshan Andrrews' Project After Lockdown?
Dulquer Salmaan has been busy spending some quality time with his family in Kochi, amidst lockdown. The actor, who is one of the most sought-after stars of the South Indian film industry, has some promising projects in the pipeline. Reportedly, Dulquer

* This article was originally published here

നിഫ്റ്റി 11,270ല്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 142 പോയന്റ്

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഫാർമ ഓഹരികളിലെ നേട്ടമാണ് സൂചികകളെ തുണച്ചത്. സെൻസെക്സ് 141.50 പോയന്റ് ഉയർന്ന് 38,182.08ലും നിഫ്റ്റി 60.70 പോയന്റ് നേട്ടത്തിൽ 11274.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽനിന്നുള്ള അനുകൂലഘടകങ്ങളും ചില ഫാർമ കമ്പനികളുടെ മികച്ച പാദഫലങ്ങളും സർക്കാരിന്റെ ആത്മനിർഭർ ഇന്ത്യ പദ്ധതിയിൽ പ്രതിരോധ ഉത്പന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും വിപണിക്ക് തുണയായി. ബിഎസ്ഇയിലെ 1723 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 996 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, എൽആൻഡ്ടി, എംആൻഡ്എം, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർമോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, ബിപിസിഎൽ, റിലയൻസി ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, വാഹനം, ബാങ്ക്, എഫ്എംസിജി, ഐടി, ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് ഉൾപ്പടെയുള്ള എല്ലാവിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2XNulGL
via IFTTT

ലോക കോടീശ്വര പട്ടികയില്‍ സക്കര്‍ബര്‍ഗിന് ഭീഷണിയായി മുകേഷ് അംബാനി

ജിയോ പ്ലാറ്റ്ഫോംസിൽ ഫേസ് ബുക്ക് നിക്ഷപേം നടത്തുമ്പോൾ മാർക്ക് സക്കർബർഗ് ഒരിക്കലും വചാരിച്ചിട്ടുണ്ടാവില്ല ലോക കോടീശ്വരന്മാരിൽ മുകേഷ് അംബാനി ഒരുഭീഷണിയാകുമെന്ന്. സക്കർബർഗിന്റെ ഫേസ്ബുക്ക് 43,574 കോടി രൂപ നിക്ഷേപിച്ചതിനുപിന്നാലെയാണ് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ജിയോ പ്ലാറ്റ് ഫോമിലെത്തിയത്. വിദേശ നിക്ഷേപത്തിന്റെ ബലത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില കുതിച്ചതോടെയാണ് പ്രധാന പ്രൊമോട്ടറായ മുകേഷ് അംബാനി ലോക കോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കിയത്. സക്കർബർഗിന്റെ തൊട്ടുപിന്നിൽ. വെള്ളിയാഴ്ചയിലെ കണക്കുപ്രകാരം അംബാനിയുടെ ആസ്തി 88.22 ബില്യൺ ഡോളറാണ്. ഈവർഷംമാത്രം 22 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്തിൽ വർധനവുണ്ടായത്. സക്കർബർഗിന്റെ ആസ്തിയാകട്ടെ 102 ബില്യൺ ഡോളറാണ്. ഈവർഷംമാത്രം സക്കർബർഗിന്റെ ആസ്തിയിലുണ്ടായ വർധന 23.2 ബില്യൺ ഡോളറാണ്. ജിയോ പ്ലാറ്റ്ഫോമിൽ 33,737 കോടി രൂപ നിക്ഷേപിച്ച ആൽഫബറ്റി(ഗൂഗിൾ)ന്റെ സ്ഥാപകരായ ലാറി പേജും സെർജി ബ്രിനും ലോക കോടീശ്വരന്മാരിൽ എട്ടും ഒമ്പതും സ്ഥാനത്താണുള്ളത്. മാർച്ചിലെ താഴ്ന്ന നിലവാരമായ 867 രൂപയിൽനിന്ന് റിലയൻസിന്റെ ഒഹരിവില കുതിച്ചത് 147ശതമാനമാണ്. റിലയൻസിന്റെ ഓഹരി വിലയിൽ ഒരുശതമാനം വർധനവുണ്ടായാൽ മുകേഷ് അംബാനിയുടെ ആസ്തിയിൽ അധികമായുണ്ടാകുക 9,600 കോടി രൂപയാണ്. ജെഫ് ബെസോസാണ് ലോകകോടീശ്വര പട്ടികയിൽ ഒന്നാമൻ. ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ് എന്നിവർക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ.

from money rss https://bit.ly/31wegGA
via IFTTT

മാതൃഭൂമി മാക്‌സഡ് വെബിനാര്‍ പരമ്പരയുടെ സമാപന സെഷന്‍ ഓഗസ്റ്റ് 15 ന്; ഡോ. സജി ഗോപിനാഥ് മുഖ്യാതിഥി

കോഴിക്കോട്: ജൂലായ് 5-ന് ആരംഭിച്ച മാതൃഭൂമി മാക്സഡ് വെബിനാർ പരമ്പര ഓഗസ്റ്റ് 15 വൈകിട്ട് 6:30 ന് നടക്കുന്ന ഏഴാമത്തെ സെഷനോട് കൂടി സമാപിക്കും. കോവിഡ് മഹാമാരിയുടെയും കേന്ദ്രപുതിയ വിദ്യാഭാസ നയത്തിന്റെയും പശ്ചാത്തലത്തിൽ വിദ്യാഭാസ മേഖലയിൽ ഉണ്ടാകുന്ന സമഗ്രമായ മാറ്റങ്ങളെ കുറിച്ച് ചർച്ച നടക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ CEO യും IITMK ഡയറക്ടറുമായ ഡോ. സജി ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തും. പുതിയതായി രൂപീകരിക്കുന്ന കേരള ഡിജിറ്റൽ, ഇന്നോവേഷൻ ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലറാണ് ഡോ. സജി. സൂം ആപ്പ് വഴി സെഷനിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ ഫ്രീ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://bit.ly/39QrxxD സന്ദർശിക്കുക. കഴിഞ്ഞ ആറു ആഴ്ചകളായി നടക്കുന്ന സെഷനുകളിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്തു. കോവിഡ് മഹാമാരി കേരളത്തിലെ ആരോഗ്യം, സിനിമ, അഡ്വെർടൈസിങ്, ബിസിനസ്, സാമൂഹിക ക്ഷേമം തുടങ്ങിയ വിവിധ മേഖലകളിൽ സൃഷിടിക്കുന്ന വെല്ലുവിളികളും അവ തരണം ചെയ്യാൻ അവലംബിക്കുന്ന നൂതന മാർഗങ്ങളെ കുറിച്ചും ചർച്ച നടന്നു. മാക്സഡിന്റെ യൂട്യൂബ് ചാനലിൽ എല്ലാ സെഷനുകളുടെയും റെക്കോർഡഡ് വീഡിയോസ് ലഭ്യമാണ്. Content Highlights: Final Session of Mathrubhumi Maxed Webinar Series will be conducted on 15 August

from money rss https://bit.ly/3gMbzHh
via IFTTT

വിവോ പിന്മാറി: ഐപിഎലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി പതഞ്ജലി?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറിയതോടെ ബാബാ രാംദേവിന്റെ പതഞ്ജലി രംഗത്ത്? ആഗോള തലത്തിൽ പതഞ്ജലി ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള അവസരമാണിതെന്നും ഐപിഎലിന്റെ കാര്യം പരിഗണിച്ചുവരികയാണെന്നും പതഞ്ജലി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ബിസിസിഐയ്ക്കുമുന്നിൽ ഇതുസംബന്ധിച്ച് പ്രൊപ്പോസൽ വെയ്ക്കുന്നകാര്യവും കമ്പനിയുടെ പരിഗണനയിലാണ്. പ്രതിവർഷം 440 കോടി രൂപയാണ് ടൈറ്റിൽ സ്പോൺസർഷിപ്പിനായി വിവൊ മുടക്കിയിരുന്നത്. 2018ൽ അഞ്ചുവർഷത്തേയ്ക്കാണ് കമ്പനിയുമായി കരാറിലെത്തിയത്. ഇത്രയുംതുക പതഞ്ജലിക്ക് നൽകാനായാൽമോയെന്നകാര്യത്തിലാണ് സംശയം. അതൊകൊണ്ടുതന്നെ സ്പോൺസർഷിപ്പ് തുകയിൽ 50ശതമാനം കുറവുവരുത്തുന്നകാര്യവും ബിസിസിഐയുടെ പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ. ഈവർഷത്തെ ഐപിഎൽ സെപ്റ്റംബർ 19 മുതൽ നവംബർ 10വരെ യുഎഇയിലാണ് നടക്കുന്നത്. 2020 ലെ ഐപിഎലിന് ടൈറ്റിൽ സ്പോൺസറായി വിവോ ഉണ്ടാകില്ലെന്ന് ഓഗസ്റ്റ് ആറിനാണ് ബിസിസിഐ സ്ഥിരീകരിച്ചത്.

from money rss https://bit.ly/33Iq2QQ
via IFTTT