മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,600ന് മുകളിലെത്തി. സെൻസെക്സ് 354 പോയന്റ് ഉയർന്ന് 59,141ലും നിഫ്റ്റി 107 പോയന്റ് നേട്ടത്തിൽ 17,618ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മെറ്റൽ, പൊതുമേഖല ബാങ്ക് ഓഹരികളിലാണ് പ്രധാനമായും മുന്നേറ്റം. എസ്ബിഐ, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, യുപിഎൽ, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, എൻടിപിസി, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ടൈറ്റാൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്...