121

Powered By Blogger

Monday, 11 January 2021

കിട്ടാക്കടം 22 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുമെന്ന് ആര്‍ബിഐയുടെ മുന്നറിയിപ്പ്

കോവിഡ് മഹാമാരിയിൽനിന്ന് സമ്പദ്ഘടന അതിവേഗത്തിൽ തിരിച്ചുവരുന്ന സാഹചര്യത്തിൽ ബാങ്കുകൾക്ക് അത്രതന്നെ ആശ്വസിക്കാൻ വകയില്ലെന്നാണ് റിപ്പോർട്ട്. 2020 സെപ്റ്റംബറിലെ 7.5ശതമാനത്തിൽനിന്ന് 2021 സെപ്റ്റംബറോടെ കിട്ടാക്കടം 13.5 ശതമാനമായി കുതിക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ 22 വർഷത്തെ ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് കിട്ടാക്കടത്തിൽ ഇത്രയും വർധനയുണ്ടാകുക. കിട്ടാക്കടത്തിന്റെ തോത് കുറച്ചുകാണിക്കുന്നതിന്റെ ഭാഗമായി 2019-20 സാമ്പത്തികവർഷത്തിൽ 2,37,876 കോടി രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. കോവിഡ് വാക്സിൻ വിതരണംതുടങ്ങിയതുമായി ബന്ധപ്പെട്ടാണ് വിപണിയിൽ അതിവേഗവളർച്ചയുണ്ടായിട്ടുള്ളത്. എന്നാൽ കോവിഡിന്റെ രണ്ടാഘട്ട വ്യപനവും ജനതികവ്യതിയാനം വന്ന വൈറസിന്റെ വരവും ഭീഷണിയാണെന്ന് റിസർവ് ബാങ്ക് പുറത്തിറക്കിയ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടി(എഫ്എസ്ആർ)ൽ പറയുന്നു.

from money rss https://bit.ly/35zxnCx
via IFTTT

ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ ഗെയില്‍: ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചേക്കും

രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് വിതരണ കമ്പനിയായ ഗെയിൽ ഓഹരി തിരിച്ചുവാങ്ങുന്നകാര്യം പരിഗണിക്കുന്നു. 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതം നൽകുന്നതും ഓഹരി തിരിച്ചുവാങ്ങുന്നതും സബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ജനുവരി 15ന് കമ്പനിയുടെ ബോർഡ് യോഗംചേരുന്നുണ്ട്. കമ്പനിയുടെ കൈവശമുള്ള അധികപണം നിക്ഷേപകർക്ക് തിരിച്ചുനൽകുന്നതിന്റെഭാഗമായാണ് ഓഹരി ബൈബായ്ക്ക്. അതേസമയം, ഇതുസംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.ധനക്കമ്മി പരിഹരിക്കുന്നതിനുള്ള പണസമാഹരണത്തിന്റെ ഭാഗമായി സർക്കാർ വിവിധ സാധ്യതകൾ അന്വേഷിച്ചുവരികയാണ്. പൊതുമേഖലയിലെ എട്ട് കമ്പനികളോട് ഓഹരി തിരിച്ചുവാങ്ങുന്നതിന് പദ്ധതി തയ്യാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കോൾ ഇന്ത്യ, എൻടിപിസി, എൻഎംഡിസി തുടങ്ങിയ കമ്പനികൾ വൈകാതെ ഈവഴിക്ക് നീങ്ങിയേക്കും. പൊതുവിപണിയിൽ ലഭ്യമായ ഓഹരികളുടെ എണ്ണംകുറയ്ക്കുന്നതിന്റെ ഭാഗമായാണ് കമ്പനികൾ ഓഹരികൾ തിരിച്ചുവാങ്ങുന്നത്. വിപണിയിൽ ശേഷിക്കുന്ന ഓഹരികളുടെ മൂല്യമുയർത്തുക, മിച്ചമുള്ള പണം ഓഹരി നിക്ഷേപകർക്ക് തിരികെ നൽകുക തുടങ്ങിയ കാരണങ്ങളും ഓഹരി തിരിച്ചുവാങ്ങലിന് പിന്നിലുണ്ട്. ഗെയിലിന്റെ 52.1ശതമാനം ഓഹരികളും ഇപ്പോൾ സർക്കാരിന്റെ കൈവശമാണുള്ളത്. പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെ 2.1 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് 2020-21 ബജറ്റിൽ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ന്യൂനപക്ഷ ഓഹരികൾ വിൽക്കാനും ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഓഹരി തിരിച്ചുവാങ്ങുന്നതിനെയും ലാഭവിഹിത വിതരണത്തെയും കാണുന്നത്.

from money rss https://bit.ly/3q9ThnG
via IFTTT

വെല്‍ത്ത്‌ മാനേജുമെന്റ്: ഡിജിറ്റല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താം

അനിവാര്യതയാണ് പുതിയ കണ്ടുപിടുത്തങ്ങളുടെ മാതാവ്-എന്നൊരു പഴമൊഴിയുണ്ട്. കുറച്ചുമാസങ്ങളിലെ കാര്യങ്ങൾ നോക്കുമ്പോൾ കോവിഡാണ് ഡിജിറ്റൈസേഷന്റെ മാതാവ്-എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. എങ്ങനെ ജീവിക്കുന്നു, പെരുമാറുന്നു, ഇടപാട് നടത്തുന്നുവെന്നെല്ലാം തീരുമാനിക്കുന്നത് ഡിജിറ്റൾ സാങ്കേതികവിദ്യയായിരിക്കുന്നു. പുതിയതലമുറ അതിവേഗം പുതുസാങ്കേതികവിദ്യയിലേക്ക് കൂടുമാറുകപതിവാണ്. എന്നാൽ കോവിഡ് പഠിപ്പിച്ചപാഠം തികച്ചുംവെത്യസ്തമായിരുന്നു. മുതിർന്ന പൗരന്മാരും സാങ്കേതിക രംഗത്ത് വൈദഗ്ദ്ധ്യംനേടാൻ പ്രാപ്തമായിക്കഴിഞ്ഞു. ധനകാര്യ സേവനസ്ഥാപനങ്ങളും മാറ്റത്തിന്റെ പാതയിലാണ്. ഡിജിറ്റൽ പരിവർത്തനത്തിന്റെ അടുത്തഘട്ടത്തെ സ്വീകരിക്കാൻ അവർ തയ്യാറായിക്കഴിഞ്ഞു. വെൽത്ത് മാനേജ്മെന്റിന്റെ ഉയർത്തെഴുന്നേൽപ്പാണ് പ്രധാനം. പരമ്പരാഗതമായി ഒരു റിലേഷൻഷിപ്പ് മാനേജരും ഉപഭോക്താവും തമ്മിൽ നേരിട്ടുള്ള ഒരുഇടപാടാണത്. എന്നാൽ കോവിഡിനെ തുടർന്ന് അതും ഡിജിറ്റലിലേക്ക് മാറി. ലോക്ക്ഡൗൺമൂലം വ്യക്തിഗത കൂടിക്കാഴ്ചകൾ വെർച്വൽ പ്ലാറ്റുഫോമുകളിലേക്കും ഇടപാടുകൾ ഓൺലൈനിലേക്കും മാറുന്നതുംകണ്ടു. ഡിജിറ്റൽ കുടിയേറ്റത്തിന്റെ ഈ യാത്രയിൽ മൊബൈൽ അപ്ലിക്കേഷനുകൾ ജീവിതത്തിന്റെതന്നെ ഭാഗമായി. ഒരു ടാക്സി ബുക്ക് ചെയ്യുന്നതിൽ തുടങ്ങി ഭക്ഷണം ഓർഡർ ചെയ്യുന്നതിനോ ഡോക്ടറെ കാണുന്നതിനോ സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോ ഒക്കെ സ്മാർട്ട് ഫോണുകളിലെ നിരവധി മൊബൈൽ ആപ്ലിക്കേഷനുകളെ ചുറ്റിപറ്റിയായി. സൗകര്യം ചെയ്തു കൊടുക്കുന്നുവെന്നുമാത്രമല്ല, സ്ഥാപനങ്ങൾക്കും വരിക്കാർക്കും ചെലവു കുറഞ്ഞ രീതിയിൽ ദൈനംദിന അടിസ്ഥാനത്തിൽ സേവനവും നൽകുന്നു. ഡിജിറ്റൽ മാർഗങ്ങൾ സ്വീകരിക്കുമ്പോൾ സുരക്ഷയുമായി ബന്ധപ്പെട്ടകാര്യങ്ങളും മനസ്സിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പാസ് വേഡ് ആരുമായും പങ്കിടുന്നില്ലെന്നും പതിവായിമാറ്റുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ടെക്നോളജി പ്ലാറ്റ്ഫോം പിന്തുടരുന്ന എൻക്രിപ്ഷൻ സ്റ്റാൻഡേർഡും ഡാറ്റ സുരക്ഷയും പരിശോധിക്കേണ്ടതും പ്രധാനമാണ്. അസറ്റ് ക്ലാസ് തിരിച്ചുള്ളതും ഉത്പന്നം തിരിച്ചുള്ളതുമായ ഹോൾഡിംഗുകൾ കാണാനും വിവിധ ബെഞ്ച്മാർക്കുകളിൽ പോർട്ട്ഫോളിയോയുടെ പ്രകടനം വിലയിരുത്താനുമുള്ള സാധ്യതകളാണ് ആപ്പുകളും റോബോ സൈറ്റുകളും മുന്നോട്ടുവെയ്ക്കുന്നത്. (ഇക്വിറസ് വെൽത്തിന്റെ സിഇഒയാണ് ലേഖകൻ) Digital adoption by wealth businesses during pandemic

from money rss https://bit.ly/3nECo2G
via IFTTT

സ്വര്‍ണവില പവന് 240 രൂപകൂടി 36,920 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ കനത്ത ഇടിവിനുശേഷം സ്വർണവിലയിൽ നേരിയ വർധന. പവന് 240 രൂപകൂടി 36,920 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിൽ വിലവർധിക്കാനുള്ള സാധ്യതകൾക്ക് ഡോളർ തടയിട്ടു. ഇതോടെ സ്പോട് ഗോൾഡിന്റെ വിലവർധന 0.2ശതമാനത്തിലൊതുങ്ങി. ഔൺസിന് 1,847.96 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 49,328 രൂപയായി താഴ്ന്നു. വെള്ളിയുടെ വില 0.22 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 65,414 രൂപയുമായി.

from money rss https://bit.ly/3nCrAlR
via IFTTT

സെന്‍സെക്‌സില്‍ 101 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 101 പോയന്റ് താഴ്ന്ന് 49,167ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തിൽ 14,458ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 629 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 663 ഓഹരികൾ നഷ്ടത്തിലുമാണ്. 58 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിലെ തളർച്ചയ്ക്കുപിന്നിൽ. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, ടിസിഎസ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ഇൻഫോസിസ്, എസ്ബിഐ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. റിലയൻസ് ഇൻഡസ്ട്രീസ്, എൽആൻഡ്ടി, അൾട്രടെക് സിമെന്റ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. കർണാടക ബാങ്ക്, ടാറ്റ ഇലക്സി തുടങ്ങി 10 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Indices open lower on weak global cues

from money rss https://bit.ly/2Kayr8q
via IFTTT

പഴയ ഹോട്ടലുകള്‍ പൂട്ടുന്നു, പുതിയവ തുറക്കുന്നു: കേരളത്തിൽ അറേബ്യൻ രുചിവിപ്ലവം

തൃശ്ശൂർ: കോവിഡ് കാലത്ത് കേരളത്തിൽ 9,500 ഹോട്ടലുകൾ ഇല്ലാതായപ്പോൾ പുതുതായി തുടങ്ങിയത് 24,000 അറേബ്യൻ ഭക്ഷണക്കടകൾ. സസ്യ -സസ്യേതര ഇനങ്ങൾ ലഭ്യമായിരുന്ന 9500 ഹോട്ടലുകൾ കോവിഡ് കാലത്ത് പൂട്ടിപ്പോയെന്നത് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ കണക്കാണ്. അസോസിയേഷനിൽ ഇല്ലാത്ത 4000 -ത്തോളം ഹോട്ടലുകളും പൂട്ടിയിട്ടുണ്ടെന്നാണ് കണക്ക്. കോവിഡ് കാലത്ത് കേരളത്തിലെ മുക്കിലും മൂലയിലും വരെ തുറന്ന ഷവർമ-അൽഫാം-കുഴിമന്തിക്കടകൾ കാൽ ലക്ഷത്തോളമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ കാണിക്കുന്നു. 100 രൂപ മാത്രമാണ് രജിസ്ട്രേഷന്. 12 ലക്ഷത്തിന് മുകളിലാണ് വാർഷിക വിറ്റുവരവെങ്കിൽ മാത്രമേ ലൈസൻസ് ആവശ്യമുള്ളൂ. 100 രൂപ മതിയെന്നതിനാൽ രജിസ്ട്രേഷനെടുത്താണ് മിക്കവയും പ്രവർത്തിക്കുന്നത്. ചെറിയ മുതൽമുടക്കിൽ ചെറിയ സ്ഥലത്ത് കട തുടങ്ങാനുമാകും. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വൻകിട-ഇടത്തരം ഹോട്ടലുകളാണ് പൂട്ടിപ്പോയതിലേറെയും. 60 ശതമാനത്തോളം സസ്യഭക്ഷണ ഹോട്ടലുകളാണ്. കോവിഡ് കാലത്ത് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം മലയാളി മാറ്റി. അറേബ്യൻ രുചിയോട് മലയാളികൾക്ക് ഇഷ്ടം കൂടിയതും പാഴ്സൽ രീതിയിലേക്ക് കൂടുതൽ തിരിഞ്ഞതുമാണ് കോവിഡ് കാലത്ത് അറേബ്യൻ ഭക്ഷണക്കടകൾക്ക് വഴിയൊരുക്കിയത്. കോവിഡ് കാലത്ത് വിദേശത്തുനിന്നും മറ്റുനാടുകളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് എത്തിയവരാണ് പുതിയതായി അറേബ്യൻ ഭക്ഷണക്കടകൾ തുടങ്ങിയവരിേലറെയും.

from money rss https://bit.ly/3oAuSHC
via IFTTT

സെന്‍സെക്‌സ് 49,000 കടന്നു; നിഫ്റ്റി 14,500നരികെ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ റാലി തുടരുന്നു. സൂചികകൾ വീണ്ടും റെക്കോഡ് ഭേദിച്ച് ക്ലോസ്ചെയ്തു. നവംബർ ഒമ്പതിനുശേഷം 16.5ശതമാനമാണ് സെൻസെക്സിലുണ്ടായനേട്ടം. രണ്ടുമാസംകൊണ്ട് 7000ത്തോളം പോയന്റാണ് ഉയർന്നത്. ഒരു ലക്ഷം കോടി രൂപയിലധികമാണ് ഈകാലയളവിൽ വിദേശനിക്ഷേ സ്ഥാപനങ്ങൾ രാജ്യത്തെ വിപണിയിൽ നിക്ഷേപിച്ചത്. സെൻസെക്സ് 486.81 പോയന്റ് നേട്ടത്തിൽ 49,269.32ലും നിഫ്റ്റി 137.50 പോയന്റ് ഉയർന്ന് 14,484.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനികൾ മികച്ച മൂന്നാംപാദഫലങ്ങൾ പുറത്തുവിടാൻ തുടങ്ങിയതും കോവിഡ് വാക്സിൻ ഉടനെ വിതരണം തുടങ്ങുമെന്നതും യുഎസിൽ ഉടനെ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകളുമാണ് വിപണിയെ തുണച്ചത്. ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1672 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, റിലയൻസ്, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി സൂചിക മൂന്നുശതമാനത്തോളം ഉയർന്നു. വാഹനം 2.6ശതമാനവും എഫ്എംസിജി, ഫാർമ സൂചികകൾ ഒരുശതമാനംവീതവും നേട്ടമുണ്ടാക്കി. അതേസമയം, ലോഹം, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Source: BSE Nifty ends just shy of 14,500, Sensex above 49K

from money rss https://bit.ly/3nzL1f5
via IFTTT

ഇത്തവണ കേന്ദ്ര ബജറ്റ് അച്ചടിക്കില്ല; സോഫ്റ്റ് കോപ്പികള്‍ വിതരണംചെയ്യും

കോവിഡ് വ്യാപനത്തെതുടർന്ന് ഇത്തവണ ബജറ്റ് പേപ്പറുകൾ അച്ചടിക്കേണ്ടെന്ന് തീരുമാനിച്ചു. അതിനുപകരം സോഫ്റ്റ് കോപ്പികളാകും വിതരണംചെയ്യുക. സാമ്പത്തിക സർവെയും അച്ചടിക്കില്ല. പാർലമെന്റ് അംഗങ്ങൾക്കെല്ലാം സോഫ്റ്റ് കോപ്പികളാകും നൽകുക. സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രാലയത്തിലുള്ള പ്രസിലാണ് എല്ലാവർഷവും ബജറ്റ് പേപ്പറുകൾ അച്ചടിക്കാറുള്ളത്. അച്ചടിച്ച് മുദ്രയിട്ട് വിതരണംചെയ്യുന്നതിനായി രണ്ടാഴ്ചയോളം സമയമെടുക്കുമായിരുന്നു. 100 ഓളം ജീവനക്കാരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. പാർലമെന്റിലെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിച്ച് ഏപ്രിൽ എട്ടുവരെ തുടരും. ആദ്യ സെഷൻ ഫെബ്രുവരി 15വരെയും രണ്ടാമത്തേത് മാർച്ച് എട്ടുമുതലാകും നടക്കുക. ഫെബ്രുവരി 16 മുതൽ മാർച്ച് ഏഴുവരെയുള്ള സെഷനിൽ ഇടവേളകളുണ്ടാകും. കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞവർഷം പാർലമെന്റിന്റെ ശീതകാലസമ്മേളനം നടന്നിരുന്നില്ല.

from money rss https://bit.ly/3i04BQm
via IFTTT