121

Powered By Blogger

Monday, 11 January 2021

പഴയ ഹോട്ടലുകള്‍ പൂട്ടുന്നു, പുതിയവ തുറക്കുന്നു: കേരളത്തിൽ അറേബ്യൻ രുചിവിപ്ലവം

തൃശ്ശൂർ: കോവിഡ് കാലത്ത് കേരളത്തിൽ 9,500 ഹോട്ടലുകൾ ഇല്ലാതായപ്പോൾ പുതുതായി തുടങ്ങിയത് 24,000 അറേബ്യൻ ഭക്ഷണക്കടകൾ. സസ്യ -സസ്യേതര ഇനങ്ങൾ ലഭ്യമായിരുന്ന 9500 ഹോട്ടലുകൾ കോവിഡ് കാലത്ത് പൂട്ടിപ്പോയെന്നത് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ കണക്കാണ്. അസോസിയേഷനിൽ ഇല്ലാത്ത 4000 -ത്തോളം ഹോട്ടലുകളും പൂട്ടിയിട്ടുണ്ടെന്നാണ് കണക്ക്. കോവിഡ് കാലത്ത് കേരളത്തിലെ മുക്കിലും മൂലയിലും വരെ തുറന്ന ഷവർമ-അൽഫാം-കുഴിമന്തിക്കടകൾ കാൽ ലക്ഷത്തോളമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ കാണിക്കുന്നു. 100 രൂപ മാത്രമാണ് രജിസ്ട്രേഷന്. 12 ലക്ഷത്തിന് മുകളിലാണ് വാർഷിക വിറ്റുവരവെങ്കിൽ മാത്രമേ ലൈസൻസ് ആവശ്യമുള്ളൂ. 100 രൂപ മതിയെന്നതിനാൽ രജിസ്ട്രേഷനെടുത്താണ് മിക്കവയും പ്രവർത്തിക്കുന്നത്. ചെറിയ മുതൽമുടക്കിൽ ചെറിയ സ്ഥലത്ത് കട തുടങ്ങാനുമാകും. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വൻകിട-ഇടത്തരം ഹോട്ടലുകളാണ് പൂട്ടിപ്പോയതിലേറെയും. 60 ശതമാനത്തോളം സസ്യഭക്ഷണ ഹോട്ടലുകളാണ്. കോവിഡ് കാലത്ത് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം മലയാളി മാറ്റി. അറേബ്യൻ രുചിയോട് മലയാളികൾക്ക് ഇഷ്ടം കൂടിയതും പാഴ്സൽ രീതിയിലേക്ക് കൂടുതൽ തിരിഞ്ഞതുമാണ് കോവിഡ് കാലത്ത് അറേബ്യൻ ഭക്ഷണക്കടകൾക്ക് വഴിയൊരുക്കിയത്. കോവിഡ് കാലത്ത് വിദേശത്തുനിന്നും മറ്റുനാടുകളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് എത്തിയവരാണ് പുതിയതായി അറേബ്യൻ ഭക്ഷണക്കടകൾ തുടങ്ങിയവരിേലറെയും.

from money rss https://bit.ly/3oAuSHC
via IFTTT