121

Powered By Blogger

Monday, 11 January 2021

ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ ഗെയില്‍: ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചേക്കും

രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് വിതരണ കമ്പനിയായ ഗെയിൽ ഓഹരി തിരിച്ചുവാങ്ങുന്നകാര്യം പരിഗണിക്കുന്നു. 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതം നൽകുന്നതും ഓഹരി തിരിച്ചുവാങ്ങുന്നതും സബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ജനുവരി 15ന് കമ്പനിയുടെ ബോർഡ് യോഗംചേരുന്നുണ്ട്. കമ്പനിയുടെ കൈവശമുള്ള അധികപണം നിക്ഷേപകർക്ക് തിരിച്ചുനൽകുന്നതിന്റെഭാഗമായാണ് ഓഹരി ബൈബായ്ക്ക്. അതേസമയം, ഇതുസംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.ധനക്കമ്മി പരിഹരിക്കുന്നതിനുള്ള പണസമാഹരണത്തിന്റെ ഭാഗമായി സർക്കാർ വിവിധ സാധ്യതകൾ അന്വേഷിച്ചുവരികയാണ്. പൊതുമേഖലയിലെ എട്ട് കമ്പനികളോട് ഓഹരി തിരിച്ചുവാങ്ങുന്നതിന് പദ്ധതി തയ്യാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കോൾ ഇന്ത്യ, എൻടിപിസി, എൻഎംഡിസി തുടങ്ങിയ കമ്പനികൾ വൈകാതെ ഈവഴിക്ക് നീങ്ങിയേക്കും. പൊതുവിപണിയിൽ ലഭ്യമായ ഓഹരികളുടെ എണ്ണംകുറയ്ക്കുന്നതിന്റെ ഭാഗമായാണ് കമ്പനികൾ ഓഹരികൾ തിരിച്ചുവാങ്ങുന്നത്. വിപണിയിൽ ശേഷിക്കുന്ന ഓഹരികളുടെ മൂല്യമുയർത്തുക, മിച്ചമുള്ള പണം ഓഹരി നിക്ഷേപകർക്ക് തിരികെ നൽകുക തുടങ്ങിയ കാരണങ്ങളും ഓഹരി തിരിച്ചുവാങ്ങലിന് പിന്നിലുണ്ട്. ഗെയിലിന്റെ 52.1ശതമാനം ഓഹരികളും ഇപ്പോൾ സർക്കാരിന്റെ കൈവശമാണുള്ളത്. പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെ 2.1 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് 2020-21 ബജറ്റിൽ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ന്യൂനപക്ഷ ഓഹരികൾ വിൽക്കാനും ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഓഹരി തിരിച്ചുവാങ്ങുന്നതിനെയും ലാഭവിഹിത വിതരണത്തെയും കാണുന്നത്.

from money rss https://bit.ly/3q9ThnG
via IFTTT