Story Dated: Saturday, December 20, 2014 11:22
ഇസ്ലാമാബാദ്: സൈനിക സ്‌കൂളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കൂട്ടക്കൊലയ്‌ക്ക് 77 താലിബാന്‍കാരെ വധിച്ച് പാകിസ്‌ഥാന്റെ പ്രതികാരം. പെഷാവര്‍ കൂട്ടക്കൊലയ്‌ക്ക് പിന്നാലെ നടത്തിയ സൈനിക നീക്കത്തിലൂടെയായിരുന്നു പാക് പ്രതികാരം. വടക്കു കിഴക്കന്‍ ഗിരിവര്‍ഗ്ഗമേഖലയില്‍ കരസേനയും വ്യോമസേനയും ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. വ്യാഴാഴ്‌ച വൈകിട്ടും വെള്ളിയാഴ്‌ച പുലര്‍ച്ചെയുമായിട്ടായിരുന്നു ആക്രമണങ്ങള്‍.
കരസേന 10 പേരെ വധിച്ചപ്പോള്‍ വ്യോമസേനയുടെ ആക്രമണത്തില്‍ ഒരു ഉസ്‌ബെക്ക് കമാന്റര്‍ ഉള്‍പ്പെടെ 17 പേരെ വധിച്ചു. ഈ സംഭവത്തെ തുടര്‍ന്നാണ് പാകിസ്‌ഥാന്‍ സേന ഖൈബറിലെ ഗിരിവര്‍ഗ്ഗ മേഖലയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വെള്ളിയാഴ്‌ച ഖൈബറിലെ ടിറാ താഴ്‌വാരം മുതല്‍ അഫ്‌ഗാന്‍ അതിര്‍ത്തിവരെ മുന്നേറിയപ്പോള്‍ പാക്‌സേനയുടെ ആക്രമണത്തില്‍ 32 പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു.
ഖൈബറില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ നടത്തിയ തെരച്ചിലിലും ആക്രമണത്തിലും 18 പേരെ കൂടി സൈനികര്‍ വധിച്ചതായി പാക് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്‌ച രാവിലെ തന്നെ കരസേനാമേധാവി ജനറല്‍ റാഹീല്‍ ഷെരീഫ് ഖൈബറില്‍ എത്തി കരയാക്രമണത്തില്‍ പങ്കാളികളാകാന്‍ സൈനികരോട് അഭ്യര്‍ത്ഥിച്ചിരുന്നു. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിയോഗിക്കപ്പെട്ട ഖൈബര്‍ ഏജന്‍സി തീവ്രവാദി വേരുകള്‍ അറക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള രണ്ടു ഏജന്‍സികളില്‍ ഒന്നായിരുന്നു വന്‍ ആക്രമണം നടത്തിയത്.
ഈ ആഴ്‌ച ആദ്യം പാകിസ്‌ഥാനില്‍ നടന്ന ഭീകരാക്രമണം രാജ്യത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്‌ത്തിയിരുന്നു. 142 പേരെയാണ് പാക് താലിബാന്‍ വധിച്ചത്. അതിനിടയില്‍ പാകിസ്‌ഥാന്റെ തീവ്രവാദ വിരുദ്ധ നിലപാടുകളെ ഇന്ത്യ ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് 2008 മുംബൈ ഭീകരാക്രമണക്കേസ് മുഖ്യപ്രതി നഖ്‌വിക്ക് അനുവദിച്ച ജാമ്യം പുന: പരിശോധിക്കുകയാണ് പാകിസ്‌ഥാനെന്നാണ് വിവരം. ഭീകരവിരുദ്ധ കോടതി വ്യാഴാഴ്‌ചയാണ് തെളിവില്ലെന്ന് പറഞ്ഞ് സക്കിര്‍ റഹ്‌മാന്‍ ലഖ്‌വിയ്‌ക്ക് ജാമ്യം നല്‍കിയത്. വിധി ഇന്ത്യ അപലപിക്കുകയും ചെയ്‌തു.
from kerala news edited
via IFTTT