121

Powered By Blogger

Friday, 19 December 2014

ദേവയാനി ഖോബ്രഗെഡെയെ ഔദ്യോഗിക കാര്യങ്ങളില്‍ നിന്നും ഒഴിവാക്കി









Story Dated: Saturday, December 20, 2014 09:46



mangalam malayalam online newspaper

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിയമനടപടികളില്‍ കുടുങ്ങി വിവാദം ഉണ്ടാക്കിയ നയതന്ത്ര ഉദ്യോഗസ്‌ഥ ദേവയാനി ഖോബ്രഗെഡെയെ ഔദ്യോഗിക കാര്യങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി.


അവധിയില്‍ പ്രവേശിക്കാന്‍ ദേവയാനിയോട്‌ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.നിയമനടപടികളുമായി ബന്ധപ്പെട്ട്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ വാര്‍ത്താസമ്മേളനം വിളിച്ചെന്ന കുറ്റത്തിനാണ്‌ നടപടി. പ്രസ്‌താവനകള്‍ നടത്താന്‍ ദേവയാനി കേന്ദ്രസര്‍ക്കരിന്റെ പ്രത്യേക അനുമതി വാങ്ങിയില്ലെന്ന്‌ വിദേശകാര്യമന്ത്രാലയം പറഞ്ഞു.


വീട്ടുവേലക്കാരിയുടെ വിസാ അപേക്ഷയുമായി ബന്ധപ്പെട്ട വ്യാജരേഖകളും തെറ്റായ വിവരങ്ങളും നല്‍കിയെന്ന കുറ്റത്തിന്‌ ദേവയാനി ഖോബ്രഗഡെയെ അമേരിക്കന്‍ അധികൃതര്‍ അറസ്‌റ്റ് ചെയ്‌തത്‌ കഴിഞ്ഞ ഡിസംബറിലായിരുന്നു. ദേവയാനിയും ഇന്ത്യയും ഇക്കാര്യത്തില്‍ നിഷേധ നിലപാട്‌ സ്വീകരിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക്‌ വിള്ളല്‍ വീഴാന്‍ കാരണമായിരുന്നു.


സംഭവം വിവാദമായതോടെ അനധികൃതമായി ഒരു ഇംഗ്‌ളീഷ്‌ ചാനലിന്‌ ഇവര്‍ അഭിമുഖം നല്‍കിയിരുന്നു. മകള്‍ക്ക്‌ അമേരിക്കന്‍ പൗരത്വമുണ്ടെന്ന കാര്യം ഇവര്‍ മറച്ചുവെച്ചതും കേന്ദ്രസര്‍ക്കാരിന്‌ അതൃപ്‌തി ഉളവാക്കിയിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ പങ്കാളിത്ത വികസന വിഭാഗം ഡയറക്‌ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ദേവയാനി ഖോബ്രഗഡെ.










from kerala news edited

via IFTTT