121

Powered By Blogger

Friday, 19 December 2014

70 കാരന്റെ എംഎംഎസ്‌ വച്ച്‌ 20 കാരിയുടെ ബ്ലാക്ക്‌ മെയിലിംഗ്‌; കിഡ്‌നിയും വേണമെന്ന്‌ പറഞ്ഞപ്പോള്‍ പോലീസ്‌ സഹായം തേടി!









Story Dated: Saturday, December 20, 2014 10:42



mangalam malayalam online newspaper

മീററ്റ്‌: കാലം മാറുന്നതിനൊപ്പം ബ്ലാക്ക്‌മെയിലിംഗ്‌ രീതിയും മാറുന്നു. മീററ്റില്‍ എംഎംഎസ്‌ ബ്ലാക്ക്‌മെയിലിംഗിന്‌ ഇരയായത്‌ ഒരു എഴുപതുകാരന്‍, ഇരയാക്കിയത്‌ ഒരു 20 കാരിയും! എഴുപതു വയസ്സുളള പെന്‍ഷനറുമായി പരിചയത്തിലായ യുവതി അയാള്‍ക്ക്‌ മയക്കുമരുന്ന്‌ നല്‍കിയശേഷം അശ്ലീല എംഎംഎസ്‌ തയ്യാറാക്കുകയായിരുന്നു. പിന്നീട്‌ ഇതുവച്ച്‌ വിലപേശല്‍ ആരംഭിച്ചു.


എഴുപതുകാരനില്‍ നിന്ന്‌ അഞ്ച്‌ ലക്ഷം രൂപ തട്ടിയെടുത്ത ശേഷവും കൂടുതല്‍ പണം ആവശ്യപ്പെട്ട യുവതി പിന്‍മാറാന്‍ ഒരുക്കമല്ലായിരുന്നു. കൂടുതല്‍ പണമില്ലെങ്കില്‍ കിഡ്‌നി നല്‍കിയാല്‍ മതിയെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ്‌ വൃദ്ധന്‍ പോലീസ്‌ സഹായം തേടിയതും ഇക്കാര്യം പുറംലോകമറിഞ്ഞതും! വിരമിച്ച ബാങ്ക്‌ ഉദ്യോഗസ്‌ഥനാണ്‌ യുവതിയുടെ വലയില്‍ വീണത്‌.


പഴയ കേസുകളില്‍ കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന പെന്‍ഷനര്‍ അവിടെ വച്ചാണ്‌ യുവതിയുമായി പരിചയപ്പെടുന്നത്‌. സൗഹൃദം മനഃപൂര്‍വം വളര്‍ത്തിയെടുത്ത യുവതി തന്റെ രോഗാവസ്‌ഥയ്‌ക്ക് പരിഹാരം കാണാന്‍ ഒരു ഹെല്‍ത്ത്‌ ക്ലബ്ബില്‍ ചേരാന്‍ നിര്‍ബന്ധിച്ചു. ഏപ്രിലില്‍ അവിടെ ചേര്‍ന്ന ശേഷം രണ്ട്‌ മാസക്കാലം അവിടുന്നുളള മരുന്നു കഴിച്ചുവെന്നും പെന്‍ഷനര്‍ പോലീസിനോട്‌ പറഞ്ഞു.


ജൂണില്‍ ക്ലബ്ബില്‍ വച്ച്‌ യുവതി നല്‍കിയ പ്രത്യേക മരുന്ന്‌ കഴിച്ച ശേഷം അബോധാവസ്‌ഥയിലായി. ഉണരുമ്പോള്‍ പൂര്‍ണ നഗ്നനായിരുന്നു. യുവതി അവരുമൊത്തുളള രംഗങ്ങള്‍ പകര്‍ത്തിയ എംഎംഎസ്‌ തന്നെ കാണിച്ചു ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലിടുമെന്ന ഭീഷണിക്ക്‌ വഴങ്ങി താന്‍ അഞ്ച്‌ ലക്ഷം രൂപ നല്‍കി. പിന്നീട്‌ കൂടുതല്‍ പണം ആവശ്യപ്പെടുകയും പണമില്ലെങ്കില്‍ കിഡ്‌നി നല്‍കിയാല്‍ മതിയെന്ന ആവശ്യമുന്നയിച്ചുവെന്നും പരാതിക്കാരന്‍ വെളിപ്പെടുത്തി.










from kerala news edited

via IFTTT

Related Posts: