121

Powered By Blogger

Friday, 19 December 2014

ഐ.ടി.ഐ വിദ്യാര്‍ഥിക്ക്‌ ഗുണ്ടാമര്‍ദനം











Story Dated: Saturday, December 20, 2014 08:05


ചിറയിന്‍കീഴ്‌: വിദ്യാര്‍ഥിക്ക്‌ ഗുണ്ടാമര്‍ദനം. ചിറയിന്‍കീഴ്‌ വയല്‍തിട്ട വീട്ടില്‍ പ്രകാശന്റെ മകന്‍ കിരണ്‍ പ്രകാശി(18)നാണ്‌ ക്രൂരമായി മര്‍ദനമേറ്റത്‌. ഇന്നലെ രാവിലെ എട്ടിനാണ്‌ സംഭവം. ആറ്റിങ്ങല്‍ ഗവ. ഐ.ടി.ഐ മെക്കാനിക്കല്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌ വെയര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ കിരണ്‍ പ്രകാശ്‌ ഐ.ടി.ഐയിലേക്കു പോകവെ ചിറയിന്‍കീഴ്‌ ബസ്‌ സ്‌റ്റാന്‍ഡിലേക്കുള്ള വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ്‌ മര്‍ദിച്ചത്‌.


ബൈക്കിലെത്തിയ രണ്ടുപേര്‍ മാരകായുധം ഉപയോഗിച്ച്‌ അക്രമിക്കുകയായിരുന്നു. കൈക്ക്‌ പൊട്ടലുണ്ട്‌. തലയില്‍ ആഴത്തില്‍ മുറിവേറ്റ കിരണിനെ നാട്ടുകാരാണ്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വിദഗ്‌ധ ചികിത്സയ്‌ക്കായി സ്വകാര്യആശുപത്രിയിലേക്കുമാറ്റി.










from kerala news edited

via IFTTT