121

Powered By Blogger

Friday, 19 December 2014

ഹൃദയവും കരളും സ്‌ഥാനം തെറ്റി ; യുവാവിന്‌ അപൂര്‍വ ശസ്‌ത്രക്രിയ









Story Dated: Saturday, December 20, 2014 06:55



mangalam malayalam online newspaper

ചണ്ഡീഗഡ്‌: ഹൃദയമുള്‍പ്പെടെ ആന്തരികാവയവങ്ങള്‍ എതിര്‍ ദിശയിലുള്ള 23 കാരന്‌ അപൂര്‍വ്വ ശസ്‌ത്രക്രിയ. പാട്യാല സ്വദേശിയായ കരംജിത്തിനെയാണ്‌ മൊഹാലിയിലെ മാക്‌സ്‌ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ അപൂര്‍വ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കിയത്‌.


കടുത്ത പനിയും ചുമയും ക്ഷീണവും അനുഭവപ്പെട്ടതോടെയാണ്‌ ബന്ധുക്കള്‍ കരംജിത്തിനെ ആശുപത്രിയിലെത്തിച്ചത്‌. പരിശോധന നടത്തിയപ്പോള്‍ ഡോക്‌ടര്‍മാര്‍ ഒന്നടങ്കം ഞെട്ടി. ഹൃദയമുള്‍പ്പെടെ സുപ്രധാന ആന്തരികാവയവങ്ങളെല്ലാം നേരേ എതിര്‍ദിശയില്‍. പോരാത്തതിന്‌ ഹൃദയത്തിന്റെ രണ്ടു വാല്‍വുകള്‍ക്കു തകരാറും.


ഒട്ടേറെ പരിശോധനകള്‍ക്കുശേഷം ഒടുവില്‍ ശസ്‌ത്രക്രിയ നടത്തി വാല്‍വുകളുടെ തകരാര്‍ നീക്കുകയായിരുന്നു. കരംജിത്തിന്റെ ഹൃദയവും പ്ലീഹയും വലതുവശത്തും കരള്‍ ഇടതുവശത്തുമായിരുന്നു. ശ്വാസകോശം അകത്തേക്ക്‌ തിരിഞ്ഞുമായിരുന്നു. ഞരമ്പുകള്‍ ഉള്‍പ്പെടെ എതിര്‍ ദിശയിലായതിനാല്‍ ശസ്‌ത്രക്രിയ വന്‍ വെല്ലുവിളിയായി മാറുകയായിരുന്നെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു.










from kerala news edited

via IFTTT