121

Powered By Blogger

Friday, 19 December 2014

സ്‌നേഹസംഗമം നടത്തി








സ്‌നേഹസംഗമം നടത്തി


Posted on: 20 Dec 2014









ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദവേദി ഖത്തര്‍ ദേശീയ ദിനാഘോഷം രുമൈല ഹോസ്പിറ്റലിലെ റീഹാബിലിറ്റേഷന്‍ സെന്ററിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു, ഹോസ്പിറ്റല്‍ സി ഇ ഒ മസൂദ് ഇബ്രാഹിം ആദം പരിപാടി ഉത്ഘാടനം ചെയ്തു.








12 വര്‍ഷമായി തൃശൂര്‍ ജില്ലാ സൗഹൃദവേദി നടത്തിവരുന്ന ഈ പരിപാടി ഹോസ്പിറ്റലിലെ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും സന്തോഷകരമായ അനുഭവമാണ് നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപെട്ടു. വേദി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും, ദേശീയ ദിനാശംസകളും അദ്ദേഹം നേര്‍ന്നു. തുടര്‍ന്ന് വിവിധ കലാ പരിപാടികളും ഗാനമേളയും മധുര പലഹാര വിതരണവും നടന്നു.








വേദി പ്രസിഡന്റ് വി കെ സലിം സ്വാഗതം ആശംസിച്ചു. നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ നജീബ് ലെനോര്‍, ഹെഡ്‌നേഴ്‌സ് ആനി ജോസഫ്, വേദി ജന. സെക്രട്ടറി ലോഹിദാക്ഷന്‍, കോ ഓര്‍ഡിനേറ്റര്‍ കെ എം എസ് ഹമീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എ എസ് ഹമീദ് നന്ദി രേഖപെടുത്തി. സീന മണികണ്ഠന്‍, റാഫി, സത്യന്‍, പവിത്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

Related Posts:

  • മക്കളെ കാണാനെത്തിയ കാസര്‍കോട് സ്വദേശി അന്തരിച്ചു മക്കളെ കാണാനെത്തിയ കാസര്‍കോട് സ്വദേശി അന്തരിച്ചുPosted on: 02 Apr 2015 അബുദാബി: മക്കളെ കാണാന്‍ അബുദാബിയില്‍ സന്ദര്‍ശകവിസയില്‍ ഭാര്യയോടൊപ്പം എത്തിയ കാസര്‍കോട് പടന്ന സ്വദേശി അബ്ദുള്ള അഹ്മദ് (70) ഹംദാന്‍ റോഡിലെ മകന്റെ ഫ… Read More
  • തൊഴില്‍നിയമ ലംഘനം: 479 കമ്പനികള്‍ക്ക് നോട്ടീസ് തൊഴില്‍നിയമ ലംഘനം: 479 കമ്പനികള്‍ക്ക് നോട്ടീസ്Posted on: 02 Apr 2015 അബുദാബി: തൊഴില്‍നിയമങ്ങള്‍ ലംഘിച്ചതിന് 479 കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയം നോട്ടീസ് നല്‍കി. നിരവധിതവണ താക്കീത് നല്‍കിയിട്ടും നിയമലംഘനം ആവര്‍ത്തിച… Read More
  • ഇവര്‍ സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്രപ്രതിഭകള്‍ ഇവര്‍ സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്രപ്രതിഭകള്‍Posted on: 02 Apr 2015 മസ്‌കറ്റ്: ഒമാനിലെ 17 ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒമാന്‍ സയന്‍സ് ഇന്ത്യ ഫോറം നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രപ്രതിഭകളെ പ്രഖ്യാപിച്ചു. 17 ഇന്ത്യന്‍ … Read More
  • ഈസ്റ്റര്‍-വിഷു അവധിക്ക് നാടെത്താന്‍ മൈസൂരു മലയാളിയും പാച്ചിലില്‍ ഈസ്റ്റര്‍-വിഷു അവധിക്ക് നാടെത്താന്‍ മൈസൂരു മലയാളിയും പാച്ചിലില്‍Posted on: 02 Apr 2015 ബസ്സുകളില്‍ ടിക്കറ്റില്ല മൈസൂരു: ഈസ്റ്റര്‍-വിഷു ആഘോഷങ്ങളോടനുബന്ധിച്ച് നാട്ടിലെത്താന്‍ മൈസൂരുവിലെ മലയാളികളും നെട്ടോട്ടത്തില്‍. ഈസ്റ്… Read More
  • Home PRAVASI HOME Gulf ദുബായ്:ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ഖൂസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ഖുര്‍ആനിലൂടെ' എന്ന വിഷയത്തില്‍ പ്രഭാഷണം- അല്‍ മനാര്‍സെന്ററില്‍ -രാത്രി 8.45വയനാട് മുസ്ലിം ഓര്‍ഫനേജ് സ്ത്രീധനരഹിത വിവാഹ സ… Read More