Story Dated: Saturday, December 20, 2014 10:09
ബ്രിസ്‌ബേന്‍: ആദ്യടെസ്‌റ്റിലേറ്റ തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന രണ്ടാം ടെസ്‌റ്റിലും ഇന്ത്യയെ പരാജയം ഉറ്റുനോക്കുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 224 ന് സന്ദര്‍ശകര്‍ പുറത്തായതോടെ ആതിഥേയരുടെ വിജയലക്ഷ്യം വെറും 128 റണ്‍സാണ്. രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസീസിന് വാര്‍ണറെ നഷ്‌ടമായിട്ടുണ്ട്.
ഇന്ത്യന്‍ ലീഡ് പിന്തുടരുന്ന ഓസീസ് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 18 റണ്‍സ് എന്ന നിലയിലാണ്. 11 റണ്‍സുമായി ഓപ്പണര്‍ റോജേഴ്‌സും റണ്‍സ് നേടാത്ത വാട്‌സണും ആണ് ക്രീസില്‍. ആറു റണ്‍സ് എടുത്തു നില്‍ക്കേ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ധോനി പിടിച്ച് വാര്‍ണര്‍ പുറത്തായി.
നേരത്തേ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 224 റണ്‍സിന് പുറത്തായിരുന്നു. 81 റണ്‍സ് എടുത്ത ശിക്കാര്‍ ധവാന്‍ ഒഴികെ ആര്‍ക്കും അര്‍ദ്ധശതകം പോലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് പെട്ടെന്ന് കര്‍ട്ടനിട്ടത്.
മുരളിവിജയ് (27), പൂജാര (43), ഉമേഷ് യാദവ് (30), ആര്‍ അശ്വിന്‍ (19) എന്നിവര്‍ ഒഴിച്ച് ആര്‍ക്കും പൊരുതാന്‍ പോലുമായില്ല. കോഹ്ലി ഒരു റണ്‍സിനും ധോനിയും രോഹിത് ശര്‍മ്മയും പൂജ്യത്തിനും പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിംഗിന്റെ കഥ കഴിഞ്ഞു.
from kerala news edited
via IFTTT