121

Powered By Blogger

Friday, 19 December 2014

കാര്‍ഷിക വികസന ബാങ്ക്‌ 20 കോടി വായ്‌പനല്‍കും











Story Dated: Saturday, December 20, 2014 08:04


പത്തനംതിട്ട: 2015 മാര്‍ച്ച്‌ 31 നകം കാര്‍ഷിക വികസന ബാങ്ക്‌ പുതിയതായി 20 കോടി രൂപ വായ്‌പ വിതരണം ചെയ്യുമെന്ന്‌ ബാങ്ക്‌ പ്രസിഡന്റ്‌ എസ്‌.വി. പ്രസന്നകുമാര്‍, സെക്രട്ടറി പി.ടി. അച്ചന്‍കുഞ്ഞ്‌ എന്നിവര്‍ അറിയിച്ചു. ഒരു വ്യക്‌തിക്ക്‌ പരമാവധി 35 ലക്ഷം രൂപവരെ വായ്‌പ അനുവദിക്കുന്നതാണ്‌. വ്യാപാരി വ്യവസായികള്‍ക്ക്‌ 30 ലക്ഷം രൂപവരെ ദിനംപ്രതി തിരിച്ചടവ്‌ വായ്‌പയായി അനുവദിക്കും. പുതിയ വീടുനിര്‍മാണം, വീട്‌ പുതുക്കിപ്പണിയുക, ഷോപ്പിംഗ്‌ സെന്റര്‍ നിര്‍മാണം, ഓഡിറ്റോറിയം, വാഹനവായ്‌പ,


വിവാഹാവശ്യം, വിദ്യാഭ്യാസ വായ്‌പ, കൃഷിഭൂമി വാങ്ങല്‍, കാര്‍ഷിക വികസനം, കന്നുകാലി വളര്‍ത്തല്‍, ഫാമുകള്‍ തുടങ്ങല്‍, ചെറുകിട വ്യവസായം, സ്വര്‍ണപ്പണയം, ജെ.എല്‍.ജി ഗ്രൂപ്പുകള്‍, കാഷ്‌ ക്രഡിറ്റ്‌ തുടങ്ങി കാര്‍ഷിക വ്യാവസായിക മേഖലയിലെ എല്ലാ ആവശ്യങ്ങള്‍ക്കും തിരിച്ചടവ്‌ ശേഷി കണക്കാക്കി കുറഞ്ഞ പലിശനിരക്കില്‍ വായ്‌പ അനുവദിക്കുന്നതാണ്‌. വായ്‌പ ആവശ്യമുള്ളവര്‍ ബാങ്കിന്റെ പത്തനംതിട്ട, കോന്നി, കോഴഞ്ചേരി ഓഫീസുകളുമായി ബന്ധപ്പെടുക.










from kerala news edited

via IFTTT