Story Dated: Saturday, December 20, 2014 02:52
പാലക്കാട്: കഴിഞ്ഞ പത്തുദിവസമായി അടച്ചിട്ടിരുന്ന ഇംഗ്ലീഷ് ചര്‍ച്ച് റോഡ് പൊതുമരാമത്ത് വകുപ്പ് തുറന്നുകൊടുത്തു. റെയില്‍വെ മേല്‍പ്പാലം പണിത ഭാഗത്തും മിഷന്‍സ്‌കൂള്‍ വരെയും ടാറിങ്, അറ്റകുറ്റപണികള്‍ നടത്തുന്നതിനാണ് റോഡ് കഴിഞ്ഞ ഒന്‍പതുമുതല്‍ അടച്ചിട്ടിരുന്നത്. ഇന്നലെ വൈകീട്ടോടെ വാഹനങ്ങള്‍ ഇതുവഴി കടത്തിവിട്ടുതുടങ്ങി. കഴിഞ്ഞദിവസം ഈ റോഡിലൂടെ നടത്തിയ പ്രകടനത്തെ തുടര്‍ന്ന് ഏതാനും വാഹനങ്ങള്‍ അനുമതിയില്ലാതെ കടന്നുവന്നിരുന്നു. ഇതേ തുടര്‍ന്ന് ടാറിങിന് മുകളില്‍ നടത്തേണ്ടിയിരുന്ന പൊടി വിതറല്‍ നടന്നില്ല. ഇന്നലെയാണ് ഇത് പൂര്‍ത്തീകരിച്ചത്. ട്രാഫിക് പോലീസ് നിര്‍ബന്ധിച്ചതിന്റെ ഭാഗമായി ഇന്ന് രാവിലെ മുതല്‍ സാധാരണരീതിയില്‍ വാഹനങ്ങള്‍ കടത്തിവിടും. അതേസമയം ടാര്‍ ചെയ്‌തതിന് മുകളില്‍ ബിറ്റ്‌മിന്‍ കോണ്‍ക്രീറ്റ് നടത്താന്‍ ബാക്കിയുണ്ട്. ഇതിനായി മറ്റുദിവസത്തേക്ക് റോഡ് അടച്ചിടേണ്ടിവരുമെന്ന് പൊതുമരാമത്ത് എക്‌സി.എന്‍ജിനീയര്‍ ഇ. ഗോപി പറഞ്ഞു. ബി.ജെ.പിയുടെ പൊതുസമ്മേളനം കോട്ടമൈതാനത്ത് നടക്കുന്നതിനാല്‍ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ കൂടിയാണ് റോഡ് തുറന്നത്.
from kerala news edited
via IFTTT