Story Dated: Saturday, December 20, 2014 11:57
കൊച്ചി: കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തി. മുളന്തുരുത്തി-പിറവ് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പിറവം റോഡില്‍ കട്ട് ആന്റ് കണക്ഷന്‍ ജോലികള്‍ നടക്കുന്നതാണ് കാരണം. ഒമ്പത് പാസഞ്ചര്‍, ആറ് മെമു ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ (വേണാട്), നാഗര്‍കോവില്‍-മംഗലാപുരം (പരശുറാം), ചെന്നൈ-തിരുവനന്തപുരം (മെയില്‍), ബെംഗളൂരു-കനാകുമാരി (ഐലന്റ്്) എന്നിവ താല്‍ക്കാലികമായി ആലപ്പുഴ വഴി തിരിച്ചുവിടും. ഏതാനും സര്‍വീസുകള്‍ വൈകുമെന്നും റെയില്‍വേ അറിയിച്ചു.
from kerala news edited
via IFTTT