121

Powered By Blogger

Friday, 19 December 2014

ഹൃദയ ശസ്‌ത്രക്രിയക്കു സഹായ ഹസ്‌തം നീട്ടി നല്ലിടയരായി വിദ്യാര്‍ഥികള്‍











Story Dated: Saturday, December 20, 2014 08:04


കോട്ടയം: ഗുഡ്‌ഷെപ്പേര്‍ഡിലെ വിദ്യാര്‍ഥികള്‍ നല്ലിടയരായി. ഹൃദയ ശസ്‌ത്രക്രിയക്കു സഹായ ഹസ്‌തം നീട്ടിയാണ്‌ തെങ്ങണ ഗുഡ്‌ഷെപ്പേര്‍ഡ്‌ സ്‌കൂളിലെ കുട്ടികള്‍ മാതൃകയായത്‌. മോണ്ടിസോറി വിദ്യാര്‍ത്ഥിയും രണ്ടര വയസുകാരനുമായ ആദിത്യന്‌ ജനുവരി ആദ്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്‌ത്രക്രിയ വേണമെന്ന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ച വിവരം അറിഞ്ഞതോടെ ക്രിസ്‌തുമസ്‌ ആചരണത്തിന്റെ ഭാഗമായി സഹായ ധനസംഭരണം നടത്തി.


ഒന്നകാല്‍ ലക്ഷം രൂപയുടെ ചെക്ക്‌ ക്രിസ്‌തുമസ്‌ ആഘോഷ വേദിയില്‍ ആദിത്യന്‌ വിദ്യാര്‍ത്ഥി പ്രതിനിധികളായ അല്‍ത്താഫ്‌ ബിന്‍ നജീബ്‌, ഗായത്രി ലക്ഷമി, മാത്യൂ ജെയിംസ്‌, താരാ സാബു എന്നിവര്‍ ചേര്‍ന്ന്‌ കൈമാറി.

ആദിത്യനോടൊപ്പം മാതാവ്‌ സൗമ്യ ഗിരീഷ്‌ സന്നിഹിതയായിരുന്നു. മൂന്നു ദിവസങ്ങളിലായി നടന്ന ക്രിസ്‌തുമസ്‌ ആഘോഷങ്ങളില്‍ ഫാ. എബ്രഹാം ചെറിയാന്‍, ഡോ.സഞ്ചു സൈമണ്‍ ജോസഫ്‌, ഡോ.ജഗദീഷ്‌ കുമാര്‍, ആസിഫ്‌ ടി.എം.ബീനാ സെബാസ്‌റ്റ്യന്‍ എന്നിവര്‍ അതിഥികളായി ക്രിസ്‌തുമസ്‌ ആശംസകള്‍ നേര്‍ന്നു. ഫാ.പ്ര?ഫ. കെ.വി പൗലോസിന്റെ അദ്ധ്യക്ഷതയില്‍ പ്ര?ഫ.പി.സി ഏലിയാസ്‌ , പ്രിന്‍സിപ്പല്‍ ജേക്കബ്‌ മാത്യൂ തുടങ്ങിയവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT