Story Dated: Saturday, December 20, 2014 02:52
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള അവധിക്കാല പരിശീലന ക്യാമ്പ് പ്രഹസനമാണെന്നും, അധ്യാപക സംഘടനകളുമായി ആലോചിക്കാതെ നടപ്പിലാക്കിയ ഈ പദ്ധതി പരാജയമാണെന്നും ആയതിനാല്‍ ഇതില്‍ സഹകരിക്കേണ്ടതില്ലെന്നും കെ.പി.എസ്.ടി.യു ജില്ലാ കമ്മിറ്റി വ്യക്‌തമാക്കി.
പിന്നോക്ക നിലവാരക്കാര്‍ക്ക് രാവിലേയും വൈകുന്നേരവും ശനിയാഴ്‌ചകളിലും അധികസമയം അധ്യാപകര്‍ പഠിപ്പിക്കുന്നുണ്ടെന്നും ഹൈക്കോടതിപോലും അവധിക്കാല പരിശീലനം നടത്തേണ്ടതില്ലെന്ന് വ്യക്‌തമാക്കിയിട്ടും ഫണ്ട് തിരിമറി നടത്തുവാനുള്ള ഒരു വേദിയായിട്ടാണ് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു പരിപാടിക്ക് നേതൃത്വം കൊടുത്തതെന്നും യൂണിയന്‍ കുറ്റപ്പെടുത്തി. ജില്ലാ കമ്മിറ്റി യോഗം സംസ്‌ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍ ഉദ്‌ഘാടനം ചെയ്‌തു. വി. സുകുമാരന്‍ അധ്യക്ഷനായി. ബി. സുനില്‍കുമാര്‍, കെ.ആര്‍. മോഹന്‍ദാസ്, കെ. രാമനാഥന്‍, ഗിരീഷ്‌കുമാര്‍ സംസാരിച്ചു.
from kerala news edited
via IFTTT