Story Dated: Saturday, December 20, 2014 08:01
മണ്ണഞ്ചേരി: പട്രോളിംഗിനിടെ ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാതസംഘം എസ്.ഐയെ ബൈക്കിടിപ്പിച്ച് പരുക്കേല്‍പ്പിച്ചു. ഇടതുകാലിന് പൊട്ടലേറ്റ് എസ്.ഐ: വി.ആര് ജഗദീഷിനെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 9.30-ഓടെ സര്‍വോദയപുരം ജംഗ്ഷനിലായിരുന്നു സംഭവം. പ്രദേശത്ത് കഞ്ചാവ്, മയക്കുമരുന്ന മാഫിയ, ക്വട്ടേഷന്‍ സംഘങ്ങളുടെ ശല്യം വര്‍ധിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പട്രോളിംഗിനെത്തിയതായിരുന്നു എസ്.ഐയും സംഘവും.
ജംഗ്ഷനില്‍ ജീപ്പ് നിര്‍ത്തി വാഹനം പരിശോധിക്കുന്നതിനിടെ പിന്നിലൂടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് ബൈക്ക് നിര്‍ത്താതെപോയി. റോഡില്‍ തെറിച്ചുവീണ് എസ്.ഐയെ പോലീസ് ജീപ്പില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
from kerala news edited
via
IFTTT
Related Posts:
വന്യമൃഗശല്ല്യം: കര്‍ണാടക വനാതിര്‍ത്തികളിലെ ഉരുക്കുവേലി മാതൃകയില്‍ വയനാട്ടിലും നടപടി വേണമെന്ന് ആവശ്യം Story Dated: Thursday, March 12, 2015 02:22മാനന്തവാടി: ജില്ലയിലെ വന്യമൃഗശല്ല്യം പ്രതിരോധിക്കാനായി കര്‍ണ്ണാടക മാതൃകയില്‍ ഉരുക്കുവേലി സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. വനാതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയേ… Read More
കാറിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു Story Dated: Thursday, March 12, 2015 05:55ആലപ്പുഴ: കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിള്‍ യാത്രികന് മരിച്ചു. എസ്.എല്‍.പുരം പൂപ്പള്ളിക്കാവ് എട്ടുതൈയില്വെളി സുധാകരന്പിള്ളയാ(53)ണ് മരിച്ചത്. കഴിഞ്ഞ ശന… Read More
ചെന്നൈയില്‍ വാര്‍ത്താ ചാനലിനു നേര്‍ക്ക് ബോംബാക്രമണം Story Dated: Thursday, March 12, 2015 09:42ചെന്നൈ: ചെന്നൈയില്‍ 'പുതിയ തലമുറൈ' വാര്‍ത്താ ചാനലിനു നേര്‍ക്ക് ബോംബാക്രമണം. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് ആക്രമണം നടന്നത്. രണ്ട് മോട്ടോര്‍ ബൈക്കുകളില്‍ വന്ന നാലം… Read More
കല്ക്കരികേസ്: മന്മോഹന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍ Story Dated: Thursday, March 12, 2015 09:56ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന്സിംഗിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയടക്കമുള്ള നേതാക്കള്‍. രാവിലെ എ.… Read More
ഭൂമി സര്‍വേ: ഓവാലിയിലെ ജനങ്ങള്‍ പ്രതിസന്ധിയില്‍ Story Dated: Thursday, March 12, 2015 02:22ഗൂഡല്ലൂര്‍: തമിഴ്നാട് സര്‍ക്കാരിന്റെ കൃഷിഭൂമി സര്‍വേ ഓവാലിയിലെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. 55 വര്‍ഷത്തോളം കൈവശം വെച്ചുവരുന്ന കൃഷിഭൂമികളാണ് സര്‍വേ നടത്തി ഇത് സര്‍ക്ക… Read More