Story Dated: Saturday, December 20, 2014 07:37

തിരുവനന്തപുരം: മലര് അവസാനം ജയില്‍ മോചിതയായി. തിരുവനന്തപുരം മൃഗശാലയിലെ ഏക വെളളക്കടുവയായ മലരിനെ അധികൃതര്‍ സ്വാഭാവികാന്തരീക്ഷത്തിലേക്ക് മാറ്റി. നേരത്തെ ജയില്‍ മുറിയിലേതുപോലെയുളള സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന കടുവയെ മൃഗസ്നേഹികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അനുകൂല പശ്ചാത്തലത്തിലേക്ക് മാറ്റിയത്.
അഖിലേന്ത്യാ തലത്തില്‍ കടുവാ സംരക്ഷണത്തിനു വേണ്ടിയുളള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ തിരുവനന്തപുരം മൃഗശാലയില്‍ അപൂര്‍വ ഇനമായ വെളളക്കടുവയ്ക്ക് വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ല. മൃഗശാലയിലെ സിമന്റു തറയില്‍ പരിഭ്രാന്തിയോടെ തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്നു മലര്. ഇതിന്റെ നിസ്സഹായാവസ്ഥയെ കുറിച്ചും പാദം പൊട്ടിയടര്ന്നതിനെ കുറിച്ചും സംവിധായകന് സോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതാണ് മൃഗസ്നേഹികളുടെ ശ്രദ്ധ ക്ഷണിച്ചത്. പിന്നീട് ഇവര്‍ മൃഗശാലാ അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഡല്‍ഹിയിലെ നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് മലരിനെ കേരളത്തിലെത്തിച്ചത്.
from kerala news edited
via
IFTTT
Related Posts:
ബൈക്ക് ഉപേക്ഷിച്ച നിലയില്‍ Story Dated: Tuesday, March 3, 2015 05:25മാവേലിക്കര: റെയില്‍വെ സ്റ്റേഷന്-കൊച്ചുപറമ്പ് ജംഗ്ഷന് റോഡില്‍ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോലീസില്‍ അറിയിച്ചിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറ… Read More
എം.എല്‍.എയും ബ്ലോക്ക് പ്രസിഡന്റും കൊമ്പുകോര്‍ക്കുന്നു Story Dated: Tuesday, March 3, 2015 05:25ആലപ്പുഴ: കുട്ടനാട്ടിലെ എടത്വാ, തകഴി, തലവടി പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര ധനസഹായമായി 9.5 ലക്ഷം മുഖ്യമന്ത്രി അനുവദിച്ചതുമായി ബന്ധപ്പെട്ട് കുട്ടനാട്… Read More
ഡോളര്‍ ചെക്ക് ഉപയോഗിച്ച് എട്ടുലക്ഷത്തിന്റെ തട്ടിപ്പ്: പാസ്റ്റര്‍ പിടിയില്‍ Story Dated: Tuesday, March 3, 2015 05:28മല്ലപ്പള്ളി: നിലവിലില്ലാത്ത അക്കൗണ്ടിന്റെ ഡോളര്‍ ചെക്ക് ഉപയോഗിച്ച് എട്ടുലക്ഷം രൂപ തട്ടിയെടുത്ത പാസ്റ്ററെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. എഴുമറ്റൂര്‍ വെള്ളയില്‍ പള്ളി… Read More
തൊഴിലുറപ്പ് തൊഴിലാളികള്‍ ഇന്ന് പഞ്ചായത്ത് ഓഫീസ് വളയും Story Dated: Tuesday, March 3, 2015 05:25അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിസന്ധികള്‍ പരിഹരിച്ച് ജോലി തുടങ്ങണമെന്നാവശ്യപ്പെട്ട് ഇന്ന് തൊഴിലുറപ്പ് തെ… Read More
മണ്ണുമാന്തിയും ടിപ്പറും പിടിച്ചെടുത്തു Story Dated: Tuesday, March 3, 2015 05:28അടൂര്‍: കടമ്പനാട് പഞ്ചായത്തില്‍ മണ്ണടി കന്നിമല കരിങ്കല്‍ ക്വാറിക്ക് സമീപം അംഗന്‍വാടിക്ക് വ്യക്തി നല്കിയ മൂന്നു സെന്റ് ഭൂമിയില്‍ നിന്ന് മണ്ണെടുത്തു. ഇതിനായി കൊണ്ടുവന്ന ടിപ… Read More