കഴിഞ്ഞ നാലു വര്‍ഷങ്ങളായി അറ്റ്‌ലാന്റയിലെ കലാസാംസ്‌കാരിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിക്കൊണ്ട് അറ്റ്‌ലാന്റയിലെ ഏറ്റവും മികച്ച മലയാളി സംഘടനയായി മാറാന്‍ അമ്മയ്ക്ക് (അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍) കഴിഞ്ഞതില്‍ അഭിമാനവും അതിലേറെ അറ്റ്‌ലാന്റയിലെ മലയാളി സമൂഹത്തിന് പ്രത്യേകം നന്ദി പറയുന്നു എന്ന് സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് മാത്യു വര്‍ഗീസ് പറഞ്ഞു.
ജാതി മത ഭേദമെന്യേ വ്യക്തിതാത്പര്യങ്ങള്‍ക്ക് ചെവി നല്‍കാതെ കേരളത്തില്‍ സാഹിത്യ സാംസ്‌കാരിക, കലാപരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കിയതാണ് 'അമ്മ' എന്ന പ്രസ്ഥാനത്തിന്റെ വിജയമെന്ന് മുന്‍ പ്രസിഡന്റ് മനോജ് കുട്ടപ്പള്ളി പറഞ്ഞു..
ഭയുവജനങ്ങള്‍ക്ക് പ്രാധാന്യവും മുന്‍ഗണനയും നല്‍കിക്കൊണ്ട്, പല മത സമുദായങ്ങള്‍ക്കും പങ്കാളിത്തം നല്‍കിക്കൊണ്ടും വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കി.
പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലാണ് പ്രസിഡന്റ്. അദ്ദേഹം അറ്റ്‌ലാന്റയിലെ മലയാളികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്ന് സ്ഥാനമൊഴിയുന്ന സെക്രട്ടറി ഗ്രേസി തറയന്‍ തന്റെ നന്ദി പ്രസംഗത്തില്‍ പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസവും, കലാപരവുമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം നമ്മുടെ സമൂഹത്തില്‍ വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ധനസഹായവും, നാട്ടില്‍ രോഗത്താല്‍ വിഷമം അനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായവും തുടങ്ങിയ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആണ് അമ്മ' പ്രാധാന്യം നല്‍കുന്നതെന്നും തന്നെ ഏല്‍പിച്ച വന്‍ ചുമതല തികഞ്ഞ അഭിമാനത്തോടെ ഏറ്റെടുക്കുന്നതോടൊപ്പം അറ്റ്‌ലാന്റയിലെ എല്ലാ മലയാളികളുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും ഡൊമിനിക് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
പ്രസിഡന്റ്: ഡൊമിനിക് ചാക്കോനാല്‍,
വൈസ് പ്രസിഡന്റ്: ജമാലുദ്ദീന്‍ മസ്താന്‍കാന്‍
സെക്രട്ടറി: ഗോവിന്ദന്‍ ജനാര്‍ദ്ദനന്‍
ജോയിന്റ് സെക്രട്ടറി: ശ്രീജിത്ത്
ട്രഷറര്‍:സണ്ണി തോമസ്.
കമ്മിറ്റി അംഗങ്ങള്‍:
രെജീഷ് ഫിലിപ്പ്, സാബു ചെമ്മലക്കുഴി, ശശികുമാര്‍ വിശ്വനാഥ്, ഷാജി മാത്യു, ഗോപികൃഷ്ണന്‍.
ബോര്‍ഡ് മെമ്പേഴ്‌സ്:
മാത്യു വര്‍ഗീസ് (ചെയര്‍മാന്‍), മനോജ് കൂട്ടപ്പള്ളി (വൈസ് ചെയര്‍മാന്‍), റെജി ചെറിയാന്‍, ലൂക്കോസ് തനയന്‍, മേരിക്കുട്ടി ഈപ്പന്‍.
വാര്‍ത്ത അയച്ചത് റെജി ചെറിയാന്‍
from kerala news edited
via IFTTT