121

Powered By Blogger

Friday, 19 December 2014

ക്രിസ്‌മസ്‌ പുതുവത്സരാഘോഷം: വ്യാജമദ്യം തടയാന്‍ കണ്‍ട്രോള്‍ റൂമുകള്‍











Story Dated: Saturday, December 20, 2014 08:05


തിരുവനന്തപുരം: ക്രിസ്‌മസ്‌ പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ ജില്ലയില്‍ സ്‌പിരിറ്റ്‌ കടത്ത്‌ വ്യാജമദ്യ ഉല്‌പാദനം, കടത്ത്‌, വില്‌പന, അനധികൃത വൈന്‍ നിര്‍മ്മാണം, വില്‍പ്പന, മയക്കുമരുന്നുകളുടെ കടത്ത്‌, വില്‌പന, ഉല്‍പാദനം എന്നിവ തടയാന്‍ എക്‌സൈസ്‌ വകുപ്പ്‌ എന്‍ഫോഴ്‌സ്മെന്റ്‌ പ്രവര്‍ത്തനം കൂടുതല്‍ ശക്‌തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ ആസ്‌ഥാനത്തും താലൂക്ക്‌ ആസ്‌ഥാനങ്ങളിലും തുടങ്ങി. ബാര്‍ ഹോട്ടലുകള്‍, ആയുര്‍വ്വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍ തുടങ്ങിയ ലൈസന്‍സ്‌ സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.


അതിര്‍ത്തികളില്‍ കൂടിയുള്ള സ്‌പിരിറ്റ്‌/വ്യാജമദ്യം/മയക്കുമരുന്ന്‌ കടത്ത്‌ എന്നിവ തടയാന്‍ ബോര്‍ഡര്‍ പട്രോളിങ്‌ യൂണിറ്റ്‌ ഏര്‍പ്പെടുത്തി നിരീക്ഷണം ശക്‌തമാക്കി. ജനുവരി ഏഴ്‌ വരെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ്‌ ഡ്രൈവ്‌ കാലമായി കണക്കാക്കി പ്രവര്‍ത്തിക്കും. വ്യാജമദ്യ ഉല്‌പാദനം, കടത്ത്‌, വിതരണം സ്‌പിരിറ്റ്‌ കടത്ത്‌, അനധികൃത വൈന്‍/അരിഷ്‌ടം നിര്‍മ്മാണം, വിതരണം, ബേക്കറികള്‍ /മറ്റ്‌ സ്‌ഥാപനങ്ങള്‍ വഴിയുളള അനധികൃത വൈന്‍ വില്‌പന തുടങ്ങിയ അബ്‌കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ വില്‌പന സംബന്ധിച്ചും വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലും മറ്റ്‌ ഉന്നത ഉദ്യോസ്‌ഥാരേയും അറിയിക്കാം.


വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. ക്രിസ്‌തുമസിനോടനുബന്ധിച്ച്‌ അനധികൃതമായി വൈന്‍ നിര്‍മ്മിക്കുകയോ, വില്‌പന നടത്തുകയോ ചെയ്യാനും പാടില്ല. കണ്‍ട്രോള്‍ റൂം നമ്പരുകള്‍: ജില്ലാ കണ്‍ട്രോള്‍ റൂം: 0471 2473149, എക്‌സൈസ്‌ സെ്‌പഷ്യല്‍ സ്‌ക്വാഡ്‌, തിരുവനന്തപുരം: 0471 2312418, താലൂക്ക്‌ കണ്‍ട്രോള്‍ റൂം: എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസ്‌, തിരുവനന്തപുരം: 0471 2348447, നെയ്യാറ്റിന്‍കര: 0471 2222380, നെടുമങ്ങാട്‌: 0472 2802227, ആറ്റിങ്ങല്‍: 0470 2622386, എക്‌സൈസ്‌ ചെക്ക്‌പോസ്‌റ്റ് അമരവിള: 0471 2221776. ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍, തിരുവനന്തപുരം: 9447178053, അസി. എക്‌സൈസ്‌ കമ്മീഷണര്‍,


തിരുവനന്തപുരം: 0471 2312418, 9496002861, എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍, തിരുവനന്തപുരം: 9400069403, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ തിരുവനന്തപുരം: 9400069413, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കഴക്കൂട്ടം: 9400069414, എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ നെയ്യാറ്റിന്‍കര: 9400069409, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ നെയ്യാറ്റിന്‍കര: 9400069415, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ അമരവിള: 9400069416, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ തിരുപുറം: 9400069417, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കാട്ടാക്കട: 9400069418, എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ആറ്റിങ്ങല്‍: 9400069407,


എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ചിറയിന്‍കീഴ്‌: 9400069423, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ വര്‍ക്കല: 9400069424, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കിളിമാനൂര്‍: 9400069422, എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ നെടുമങ്ങാട്‌: 9400069405, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ നെടുമങ്ങാട്‌: 9400069420, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ വാമനപുരം: 9400069421, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ആര്യനാട്‌: 9400069419, എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ചെക്ക്‌ പോസ്‌റ്റ് അമരവിള: 9400069411.










from kerala news edited

via IFTTT