121

Powered By Blogger

Friday, 19 December 2014

ചങ്ങനാശേരി നഗരത്തില്‍ തൂമ്പൂര്‍മുഴി മാതൃകയില്‍ കമ്പോസ്‌റ്റിങ്‌ യൂണിറ്റുകള്‍











Story Dated: Saturday, December 20, 2014 08:04


ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തെ മാലിന്യമുക്‌തമാക്കാന്‍ തൂമ്പൂര്‍മുഴി മാതൃകയിലുള്ള എയറോബിക്‌ കമ്പോസ്‌റ്റിങ്‌ യൂണിറ്റുകള്‍ സ്‌ഥാപിക്കുമെന്ന്‌ ചെയര്‍പേഴ്‌സണ്‍ കൃഷ്‌ണകുമാരി രാജശേഖരന്‍. മാലിന്യമുക്‌തമായ ചങ്ങനാശ്ശേരി എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആലോചന യോഗത്തിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. വീടുകളിലെ മാലിന്യം സംസ്‌കരിക്കുന്നതിനായി നഗരവാസികള്‍ക്ക്‌ പൈപ്പ്‌ കമ്പോസ്‌റ്റ്‌, ബയോഗ്യാസ്‌ പ്ലാന്റ്‌ തുടങ്ങിയ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിക്കും.


എയറോബിക്‌ കമ്പോസ്‌റ്റിങ്‌ യൂണിറ്റുകള്‍ കൂടാതെ ഇറച്ചിക്കടകളില്‍നിന്നുള്‍പ്പെടെ ജൈവ മാലിന്യം നീക്കം ചെയ്യുന്നതിനു കരാര്‍ അടിസ്‌ഥാനത്തില്‍ പദ്ധതി ആരംഭിക്കും. വീടുകളില്‍ കമ്പോസ്‌റ്റ്‌ ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിയ്‌ക്കു നഗരസഭ പോത്സാഹനം നല്‍കും. അജൈവ മാലിന്യങ്ങളായ പ്ലാസ്‌റ്റിക്ക്‌,ചെരുപ്പ്‌, സിഎഫ്‌എല്‍ ലാംബുകള്‍ എന്നിവ വീടുകളില്‍നിന്നും സ്വീകരിച്ച്‌ കച്ചവടക്കാര്‍ക്കു നല്‍കുന്നതിനു നഗരസഭ നേതൃത്വം നല്‍കും.


തിരുവനന്തപുരം, ആലപ്പുഴ നഗര സഭകള്‍ നടപ്പിലാക്കിയ മാതൃകയില്‍ ഈ പദ്ധതി ചങ്ങനാശേരിയിലും നടപ്പിലാക്കുകയെന്ന്‌ ചെയര്‍ പേഴ്‌സണ്‍ അറിയിച്ചു.യോഗത്തില്‍ വൈസ്‌ ചെയര്‍മാന്‍ സതീഷ്‌ ഐക്കര, സ്‌റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ഗീതാ അജി, കെ.ടി തോമസ്‌, കൗണ്‍സിലര്‍മാരായ അഡ്വ. പി.എ നസീര്‍, ലീലാമ്മ ദേവസ്യ, അഡ്വ. പി.എസ്‌. മനോജ്‌, മുന്‍സിപ്പല്‍ സെക്രട്ടറി കെ. പ്രേമചന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT