Story Dated: Saturday, December 20, 2014 11:02
കാങ്ക്ര: പഞ്ചാബിനു പിന്നാലെ ഹിമാചല്‍ പ്രദേശിലും തിമിര ശസ്ത്രക്രിയയില്‍ പിഴവ്. ഹിമാചല്‍ പ്രദേശിലെ കാങ്ക്രയില്‍ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാംപില്‍ പങ്കെടുത്ത പത്തു പേര്‍ക്ക് കാഴ്ചപോയി. മാര്‍ച്ച് മാസത്തില്‍ ഹിമാചലിലെ കന്ദവാളില്‍ സംഘടിപ്പിച്ച ക്യാംപില്‍ പങ്കെടുത്തവര്‍ക്കാണ് കാഴ്ചപോയത്. ഓപറേഷനു ശേഷം കണ്ണില്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ബാന്‍ഡേജ് മാറ്റിയ ശേഷം ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും രോഗികള്‍ പറയുന്നു.
ഹിമാചലിലും പഞ്ചാലില്‍ നിന്നുമായി 60 പേരാണ് അന്ന് വിവിധ ക്യാംപുകളില്‍ പങ്കെടുത്തത്. കാഴ്ച നഷ്ടപ്പെട്ട പഞ്ചാബ് സ്വദേശികള്‍ നേരത്തെ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ ഹിമാചല്‍ സ്വദേശികള്‍ വിവിധ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഫലം കിട്ടാതെ വന്നതോടെ വെള്ളിയാഴ്ചയാണ് പ്രതിഷേധവുമായി എത്തിയത്.
സംഭവം വിവാദമായതോടെ കാങ്ക്ര ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. സ്ഥലത്തെത്തി പ്രാഥമിക വിവരം ശേഖരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.കെ ശര്‍മ്മ അറിയിച്ചു.
പഞ്ചാബില്‍ ഗുര്‍ദാസ്പുര്‍ സ്വദേശികളായ 14 പേരാണ് കഴിഞ്ഞമാസം കാഴ്ച നഷ്ടപ്പെട്ടുവെന്ന് കാണിച്ച് രംഗത്തുവന്നത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ക്യാംപ് സംഘടിച്ച ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
from kerala news edited
via IFTTT