Story Dated: Saturday, December 20, 2014 08:04
വാഴൂര്‍: പരമ്പരാഗത തൊഴില്‍ മേഖലയ്‌ക്കു കരുത്തു പകര്‍ന്നു വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ നെയ്‌തുശാല പ്രവര്‍ത്തനത്തിന്റെ ഉദ്‌ഘാടനം എന്‍.ജയരാജ് എം.എല്‍.എ നിര്‍വഹിച്ചു. നെയ്‌ത്തുശാല പദ്ധതിയിലൂടെ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് മറ്റ് തദ്ദേശ സ്വയംഭരണം സ്‌ഥാപനങ്ങള്‍ക്കു മാതൃകയായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചിറക്കടവ് ചെറുവള്ളി ഡിവിഷനിലാണ് നെയ്‌ത്തുശാല പ്രവര്‍ത്തനം തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പാമ്പൂരിയാണ് നെയ്‌തുശാല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
സര്‍ക്കാര്‍ അനുവദിച്ച എട്ട് നെയ്‌ത്തു യന്ത്രങ്ങള്‍ ഉപയോഗിച്ചാണു പ്രവര്‍ത്തനം. ഖാദി ബോര്‍ഡ് പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നെയ്‌ത്ത്‌ശാലയിലെ ജീവനക്കാരായ ഇരുപത്തിയഞ്ച് പേര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. ഇതില്‍ പതിനാറ് പേര്‍ സ്‌ത്രീകളാണ്. പരിശീലനം പൂര്‍ത്തിയാകുന്നതോടെ വ്യവസായിക അടിസ്‌ഥാനത്തില്‍ നെയ്‌ത്ത് ആരംഭിക്കാനാണു പദ്ധതി. ലാഭത്തിന്റെ മൂന്നിലൊന്നു തുക ഗുണഭോക്‌താക്കള്‍ക്കു നല്‍കും.
നെയ്‌ത്തു യന്ത്രങ്ങള്‍ ലഭിച്ചതോടെ തങ്ങളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിച്ചതായും സ്വന്തം നാട്ടില്‍ തന്നെ സ്‌ഥിരം വരുമാനം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പരിശീലന പരിപാടിയില്‍ പങ്കെടുക്കുത്തവര്‍ അഭിപ്രായപ്പെട്ടു. അവധി ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും നെയ്‌ത്ത് പരീശിലനം നല്‍കാനും ആലോചനയുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശൈലജാ കുമാരി അധ്യക്ഷത വഹിച്ചു.
from kerala news edited
via
IFTTT
Related Posts:
ഡോക്ടര്‍മാരില്ല: തൃക്കൊടിത്താനം പി.എച്ച്.സി ഉപരോധിച്ചു Story Dated: Saturday, January 10, 2015 08:17കോട്ടമുറി : തൃക്കൊടിത്താനം പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ കൂട്ട അവധിഎടുത്തത് ആശുപത്രയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ആക്ഷേപം. മൂന്ന് ഡോക… Read More
ക്ഷേത്രക്കുളം പുനരുദ്ധരിക്കുന്നു Story Dated: Tuesday, January 13, 2015 07:23ചങ്ങനാശേരി:നാശോന്മുഖമായി കൊണ്ടിരിക്കുന്ന ക്ഷേത്രക്കുളം കുട്ടനാട്് പാക്കേജില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കുന്നു. തുരുത്തി ഈശാനത്തുകാവ് ദേവീക്ഷേത്രകുളമാണ് കുട്ടനാട് പാക്ക… Read More
പേമലമുകളേല്‍ കോളനിക്കാര്‍ക്ക് സുതാര്യകേരളം വഴി സഹായം Story Dated: Tuesday, January 13, 2015 07:23കോട്ടയം: കുടിയൊഴിപ്പക്കപ്പെട്ട അതിരമ്പുഴ പേമലമുകളേല്‍ കോളനി നിവാസികള്‍ക്ക് ഇനി സ്വന്തമായി വീടും കുടിവെളളവും. മുഖ്യമന്ത്രിയുടെ സുതാര്യകേരളം ജില്ലാ സെല്ലില്‍ കടിയൊഴിപ്പിക്ക… Read More
കല്ല് തെറിച്ച് നാലു വയസുകാരന് പരുക്ക് : പോലീസ് ഉദ്യോഗസ്ഥനെതിരേ പരാതി Story Dated: Tuesday, January 13, 2015 07:23കുമരകം: ഇന്നലെ സി.പി.എം-ബി.ജെ.പി സംഘര്‍ഷം നടന്ന നിരാമയ റിസോര്‍ട്ടിന് സമീപത്ത് താമസിക്കുന്ന ചെറുശേരിപറപ്പില് പ്രസാദിന്റെയും മനുവിന്റെയും മകന് അഭിനവിനാണ് കല്ലുതെറിച്ചുകൊണ… Read More
മണിമലക്കാവില്‍ അമ്പലപ്പുഴ സംഘത്തിന്റെ ആഴിപൂജ Story Dated: Saturday, January 10, 2015 08:17മണിമല: ശരണമന്ത്ര ധ്വനികളുടെ ശക്തി ആവാഹിച്ച് ഉയര്‍ന്നുപൊങ്ങിയ ആഴിയില്‍ അയ്യപ്പനെ ദര്‍ശിച്ച് മണിമലക്കാവില്‍ അമ്പലപ്പുഴ സംഘത്തിന്റെ ആഴിപൂജ നടന്നു. സമൂഹപെരിയോന്‍ കളത്തില്‍ ച… Read More