Story Dated: Saturday, December 20, 2014 02:54
ആനക്കര: ക്രിസ്‌മസ് പുതുവത്സര ആശംസകള്‍ കൈമാറാന്‍ പുതുമകള്‍ നിറഞ്ഞ കാര്‍ഡുകളും. പൂക്കള്‍ മുതല്‍ ഹാസ്യതാരം ടിന്റുമോന്‍, പ്രകൃതി മനോഹാരിതകള്‍ നിറച്ച കാര്‍ഡുകള്‍ വരെ വിപണിയിലുണ്ട്. ഇതിന് പുറമെ ശ്രീകൃഷ്‌ണന്റെ മനോഹരമായ കാര്‍ഡുകളും എത്തിയിട്ടുണ്ട്. 50 രൂപ മുതല്‍ 400 രൂപ വരെ നീളുന്ന കാര്‍ഡുകളാണുള്ളത്. വിലകൂടിയ കാര്‍ഡുകളില്‍ ഇലക്‌ട്രോണിക്‌സ് തരംഗങ്ങളും ദൃശ്യമായിട്ടണ്ട്. മിന്നുന്ന ലൈറ്റുകള്‍, മ്യൂസിക്ക് അടക്കമുളള കാര്‍ഡുകളും വിപണിയിലുണ്ട്. വാചക കസര്‍ത്തുകളില്ലാതെ കാര്‍ട്ടുണ്‍ ചിത്രങ്ങള്‍, കിളികള്‍, പൂക്കള്‍, കുന്നുകള്‍ തുടങ്ങിയ ദൃശ്യങ്ങളുള്ള കാര്‍ഡുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
ഇതിന് പുറമെ ആഘോഷത്തിന് മാറ്റേകി ക്രിസ്‌മസ് അപ്പൂപ്പനും വിവിധ വ്യാപാര സ്‌ഥാപനങ്ങള്‍ക്ക് മുന്നില്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലയിലെ പ്രമുഖ ജ്വല്ലറി, സ്‌റ്റുഡിയോ എന്നിവകള്‍ക്ക് മുന്നിലാണ് തലയാട്ടി കൈവീശുന്ന കൂറ്റന്‍ ക്രിസ്‌മസ് അപ്പൂപ്പന്‍ സ്‌ഥാനം പിടിച്ചിട്ടുള്ളത്. അപ്പൂപ്പന് തുണയായി നിരവധി സമ്മാന പൊതികളുമുണ്ട്. ക്രിസ്‌മസ് ആഘോഷത്തെ വരവേല്‍ക്കാന്‍ വീടുകളും ഒരങ്ങി. ഭൂരിഭാഗം വീടുകള്‍ക്ക് മുന്നിലും നക്ഷത്രങ്ങള്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്. ഇന്നലെ സ്‌കൂള്‍ അടച്ചതോടെ വിദ്യാര്‍ത്ഥികളും ആഘോഷങ്ങളില്‍ സജീവമാകും. ഇത്തവണ കടകളില്‍ ക്രസ്‌മസ് ട്രീകളും പുല്‍കൂടുകളും വില്‌പനയ്‌ക്കുണ്ട്.
from kerala news edited
via IFTTT