Story Dated: Saturday, December 20, 2014 10:14
പെഷാവര്‍: പെഷാവറിലെ സൈനിക സ്‌കൂളില്‍ 136 നിഷ്‌കളങ്ക കുട്ടികളെയും 16 അധ്യാപകരെയും കൂട്ടക്കുരുതി നടത്തിയ താലിബാന്‍ നേതാവ് മൂന്നു കുട്ടികളുടെ പിതാവ്. ഉമര്‍ മന്‍സൂര്‍ എന്ന 36 കാരനാണ് കൂട്ടക്കൊലയുടെ സൂത്രധാരനെന്ന് വ്യക്തമായത്. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഉമറിനുള്ളത്.വോളിബോള്‍ ഭ്രമക്കാരന്‍ കൂടിയായ ഉമര്‍ 'സ്ലിം' എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്.
താലിബാന്‍ പുറത്തുവിട്ട വീഡിയോവിലാണ് ഡിസംബര്‍ 16നു നടന്ന ആക്രമണത്തെ ന്യായീകരിച്ച് ഉമര്‍ മന്‍സൂര്‍ സന്ദേശം നല്‍കിയത്. ഞങ്ങളുടെ സ്ത്രീകളും കുട്ടികളും രക്തസാക്ഷികളായ കൊല്ലപ്പെട്ടുവെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ രക്ഷപ്പെട്ടുകൂടാ. നിങ്ങള്‍ ഞങ്ങളെ ആക്രമിച്ച അതേ രീതിയില്‍ തന്നെ ഞങ്ങളും തിരിച്ചടിക്കുന്നു. നിഷ്‌കളങ്കരുടെ പേരില്‍ പ്രതികാരം നടപ്പാക്കുന്നുവെന്നും ഉമര്‍ വീഡിയോവില്‍ പറയുന്നു.
പാകിസ്താന്‍ താലിബാന്‍ ഭീകരരുടെ അഭിമുഖമെടുത്ത റോയിട്ടേഴ്‌സും കൂട്ടക്കൊലയ്ക്കു പിന്നില്‍ മന്‍സൂര്‍ ആണെന്ന് വ്യക്തമാക്കുന്നു. മലാല യൂസഫ്‌സായിയെ വധിക്കാന്‍ ഉത്തരവവിട്ട മുല്ല ഫസലുള്ളയുമായി അടുത്ത ബന്ധമുള്ളയാണ് ഉമറെന്ന് ഭീകരര്‍ വെളിപ്പെടുത്തി. ചെറുപ്പം മുതല്‍ കടുത്ത മനസ്സിന്റെ ടമയായ മന്‍സൂര്‍ മറ്റു കുട്ടികളുമായി പോരിടുന്നത് പതിവായിരുന്നു.
ജിഹാദിന്റെ തത്വങ്ങള്‍ കര്‍ശനമായി പിന്തുടരുന്നയാളാണ്. നിലപാടുകളില്‍ കര്‍ക്കശക്കാരനാണെങ്കിലും അനുയായികളോട് ദയയുള്ളവനാണ്. അദ്ദേഹത്തിന്റെ ധീരതയും കടുത്ത നിലപാടുകളും അനുയായികള്‍ക്കിടയില്‍ ജനകീയനാക്കി. ഇസ്ലാമാബാദില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയ മന്‍സൂര്‍ പിന്നീട് മദ്രസ്സയിലാണ് പഠനം നടത്തിയതെന്നും ചില ഭീകരര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു.
രണ്ടു സഹോദരന്മാര്‍ക്കൊപ്പം കറാച്ചിയില്‍ ജോലി ചെയ്ത ശേഷമാണ് 2007ല്‍ താലിബാനില്‍ ആകൃഷ്ടനായി മന്‍സൂര്‍ എത്തിയതെന്നും സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. സര്‍ക്കാരുമായി ഒരു തരത്തിലും ഒത്തുതീര്‍പ്പിലെത്തുന്ന പ്രകൃതമല്ല മന്‍സൂറിന്റേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT