Story Dated: Saturday, December 20, 2014 12:20
ഇസ്ലാമാബാദ്: പാകിസ്താനില്‍ രണ്ട് ഭീകരരെ തൂക്കിലേറ്റി. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തീവ്രവാദ കേസുകളില്‍ പാക്കിസ്താനില്‍ മരണ ശിക്ഷ നടപ്പാക്കുന്നത്. പെഷാവറില്‍ സ്‌കൂള്‍ കുട്ടികളെ കൂട്ടക്കൊല നടത്തിയ പശ്ചാത്തലത്തിലാണ് വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സര്‍ക്കാര്‍ നീക്കിയത്. ചൊവ്വാഴ്ചയാണ് ആറ് തീവ്രവാദികളുടെ വധശിക്ഷയ്ക്കുള്ള ഉത്തരവില്‍ മിലിട്ടറി ചീഫ് ഒപ്പുവെച്ചത്.
ഡോ. ഉസ്മാന്‍, അര്‍ഷാദ് മെഹമൂദ് എന്നിവരെയാണ് ഫയിസലാബാദ് ജയിലില്‍ തൂക്കിലേറ്റിയതെന്ന് പഞ്ചാബ് പ്രവിശ്യ ആഭ്യന്തരമന്ത്രി ഷൂജ ഖാന്‍സാദ പറഞ്ഞു.ജയില്‍ വകുപ്പിലെ ഉന്നതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
2009ല്‍ റാവാല്‍പിണ്ടിയിലെ ആര്‍മി ഹെഡ്‌കോര്‍ട്ടേഴ്‌സ് ആക്രമിച്ച കേസിലാണ് അക്വില്‍ എന്ന ഡോ. ഉസ്മാന്‍ അറസ്റ്റിലായത്. ആക്രമണത്തിനിടെ ഇയാള്‍ക്ക് പരുക്കേറ്റിരുന്നു. 2003ല്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിനെതിരെ ഉണ്ടായ വധശ്രമ കേസിലാണ് അര്‍ഷാദ് പിടിയ്ക്കപെടുന്നത്.
from kerala news edited
via IFTTT