Story Dated: Saturday, December 20, 2014 12:04
പിറവം: സിനിമാ-മിമിക്രി താരം സാജന്‍ പിറവം(49) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. മിമിക്രിയിലൂടെ ശ്രദ്ധേയനായ സാജന്‍ നിരവധി മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പിറവം ഹോളി കിംഗ്‌സ് കത്തോലിക്കാ പള്ളിയില്‍ നടക്കും.
രണ്ടരടി മാത്രം ഉയരമുള്ള സാജന്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപിലൂടെയാണ് സിനിമയില്‍ എത്തിയത്. സിനിമയില്‍ ഗിന്നസ് പക്രുവിനൊപ്പം പ്രധാന വേഷത്തിലെത്തിയ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ബെസ്റ്റ് ആക്ടര്‍, ഈ പട്ടണത്തില്‍ ഭൂതം, ഇമ്മാനുവല്‍, ഞാന്‍ കടവുള്‍ തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും സാജന്‍ അഭിനയിച്ചിട്ടുണ്ട്.
പിറവം ചക്കാലയ്ക്ക് ഉതുപ്പിന്റേയും അന്നമ്മയുടെയും മകനാണ്. ഡിഗ്ര വിദ്യാഭ്യാസത്തിനു ശേഷം മിമിക്രി വേദികളില്‍ സജീവമായിരുന്നു.
from kerala news edited
via IFTTT