Story Dated: Saturday, December 20, 2014 11:48
ആലപ്പുഴ: മുഹമ്മയിലെ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ട കേസില്‍ സത്യം പുറത്തുവരുന്നതിന് പോരാട്ടം തുടരുമെന്ന് ഒന്നാം പ്രതി ലതീഷ് ബി. ചന്ദ്രന്‍. നിയമപോരാട്ടത്തില്‍ പാര്‍ട്ടിയുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ല. വി.എസ് അച്യുതാനന്ദന്റെ നിലപാട് ആത്മ സംതൃപ്തി നല്‍കി. വിഎസ് സത്യം അറിയുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. അടുത്തകാലത്തൊന്നും അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും ലതീഷ് പറഞ്ഞു.
അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നില്‍ തിങ്കളാഴ്ച ഹാജരാകും. സി.പി.എം മുതിര്‍ന്ന നേതാവ് ടി.കെ പളനി തനിക്കെതിരെ മൊി നല്‍കുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. പളനി പറഞ്ഞതനുസരിച്ചാണ് താന്‍ മറ്റു നേതാക്കളെ വിവരം വിളിച്ചറിയിച്ചത്. തന്നെ പ്രതിയാക്കാന്‍ ക്രൈംബ്രാഞ്ചിന് വ്യഗ്രഹതയുള്ള പോലെയാണ്. സ്മാരകം തകര്‍ക്കപ്പെട്ട ദിവസം സ്ഥലത്തെത്തിയ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല സി.പി.എമ്മിലെ വിഭാഗീയതയാണ് ഇതിനു പിന്നിലെന്ന് പ്രസ്താവന നടത്തിയിരുന്നു. അമദ്ദഹം ആഭ്യന്തരമന്ത്രിയായ ശേഷം ഈ നിലപാട് തന്നെതയാണ് ക്രൈംബ്രാഞ്ചും സ്വീകരിച്ചുവരുന്നത്. അന്ന് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ക്രൈം ബ്രാഞ്ച് പരിശോധിച്ചിട്ടില്ല. താന്‍ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നുവെന്നും ലതീഷ് പറഞ്ഞു.
കേസില്‍ സി.ബി.ഐ അന്വേഷണത്തിനായി താന്‍ നിയമനടപടി തുടങ്ങിയതോടെയാണ് ക്രൈംബ്രാഞ്ചിന് തന്നോട് വൈരാഗ്യമുണ്ടായത്. തനിക്കെതിരെ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കാന്‍ പലരേയും ക്രൈംബ്രാഞ്ച് സമീപിച്ചതായും ഭീഷണിപ്പെടുത്തിയതായും അറിയാമെന്നും ലതീഷ് പറഞ്ഞു. താന്‍ സ്ഥിരം കുറ്റവാളിയാണെന്ന് തെളിയിക്കാന്‍ പഠനകാലത്ത് സമരങ്ങളില്‍ പ്രതിയായതും സോളാര്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളതും ക്രൈംബ്രാഞ്ച് പൊട്ടിതട്ടിയെടുത്തിട്ടുണ്ട്.
് ടി.കെ. പളനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലതീഷിനെ ഒന്നാംപ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് സ്ഥാപക നേതാവിന്റെ സ്മാരകം തകര്‍ത്തതെന്നും പുറത്തു പറയാന്‍ ക്രൈം ബ്രാഞ്ചിന് ധൈര്യം നല്‍കിയത് ടി.കെ. പളനിയുടെ മൊഴിയായിരുന്നു.
എന്നാല്‍ താന്‍ ആരെങ്കിലും പ്രതിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ടി.കെ പളനി പറഞ്ഞു. 2013 ഒക്‌ടോബറിലാണ് ആലപ്പുഴയിലെ മുഹമ്മ കണ്ണാര്‍ക്കാട്ടെ സ്മാരകത്തിന് തീയിട്ടത്.
from kerala news edited
via IFTTT