Story Dated: Saturday, December 20, 2014 08:05
വര്‍ക്കല: വര്‍ക്കല മേഖലയില്‍ അന്യസംസ്‌ഥാന തൊഴിലാളികളുടെ എണ്ണം കൂടിയിട്ടും ഇവരെക്കുറിച്ച് വ്യക്‌തമായ സൂചനകളോ, മതിയായ രേഖകളോ ഇല്ലാത്തത് പോലീസിനും പൊതുജനങ്ങള്‍ക്കും ഒന്നുപോലെ തലവേദന സൃഷ്‌ടിക്കുന്നു. മോഷണവും അക്രമവുമുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ അന്യ സംസ്‌ഥാനക്കാരും ഉള്‍പ്പെടുന്ന സാഹചര്യത്തിലാണ് ഇവരുടെ വ്യക്‌തിവിവരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് പ്രസക്‌തി ഏറുന്നത്.
തിരിച്ചറിയല്‍ രേഖ, ഫോട്ടോ, വിരലടയാളം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പോലീസിന് നല്‍കേണ്ടത്. എന്നാല്‍ ഇത്തരം സ്‌ഥിതിവിവരക്കണക്കുകള്‍ ഒന്നും തന്നെ പോലീസിന്റെ പക്കല്‍ ഇല്ലെന്നതാണ് വാസ്‌തവം. നിര്‍മ്മാണ മേഖല, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, താബൂക്ക് കമ്പനി, പാറമട എന്നിങ്ങനെ വിവിധ തൊഴിലിടങ്ങളില്‍ മിതമായ കൂലിക്ക് ഇവര്‍ പണിയെടുക്കുന്നുണ്ട്.
പശ്‌ചിമ ബംഗാള്‍, ഒറീസ, അസം, ബീഹാര്‍, ഗുജറാത്ത്, ആന്ധാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അധികവും. ടൂറിസം മേഖലയായ പാപനാശത്ത് ഇക്കൂട്ടരുടെ സാന്നിദ്ധ്യം നിര്‍ണായകമാണ്. തങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ അറിയിക്കണമെന്ന ധാരണ പലര്‍ക്കുമില്ല. തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരും ഇതിന് മുതിരാറില്ല.
from kerala news edited
via IFTTT