121

Powered By Blogger

Friday, 19 December 2014

ജമ്മു കശ്മീരിലും ഝാര്‍ഖണ്ഡിലും അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു









Story Dated: Saturday, December 20, 2014 09:48



mangalam malayalam online newspaper

ശ്രീനഗര്‍/ റാഞ്ചി: ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പാകിസ്താനിലെയും കശ്മീര്‍ താഴ്‌വരയിലെയും തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. ഈ മാസം 23നാണ് രണ്ടിടങ്ങളിലും വോട്ടെണ്ണല്‍.


ജമ്മു കശ്മീരിലെ ജമ്മു റജൗറി, കത്വ എന്നീ മൂന്നുജില്ലകളിലായി വോട്ടെടുപ്പ് നടക്കുന്ന 20 സീറ്റുകളില്‍ 213 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്. ബി.ജെ.പി, നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി തുടങ്ങിയവയാണ് മത്സരരംഗത്തുള്ള പ്രധാനകക്ഷികള്‍. 2,366 പോളിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. 18,28,904 പേര്‍ വോട്ടുരേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ.


ഝാര്‍ഖണ്ഡില്‍ ആറു സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അടക്കുമുള്ള പ്രമുഖ നേതാക്കള്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. ദൂംകയില്‍ മുന്‍ മോര്‍ച്ച് നേതവും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ഹേംലാല്‍ മുര്‍മുവാണ് സോറന്റെ് എതിരാളി. 208 സ്ഥാനാര്‍ഥികളില്‍ 16 വനിതകളുമുണ്ട്. രാവിലെ ഏഴു മുതല്‍ മൂന്നു മണിവരെയാണ് പോളിംഗ്. ജെ.എം.എം (16), ബി.ജെ.പി (15), ബി.എസ്.പി (12), കോണ്‍ഗ്രസ് (11), സി.പി.ഐ (നാല്), സി.പി.എം (ആറ്), എന്‍.സി.പി (രണ്ട്), ജെ.വി.എം-പി (15), ആര്‍.ജെ.ഡി (ആറ്), സ്വതന്ത്രര്‍ (65) എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി നില.










from kerala news edited

via IFTTT