Story Dated: Friday, December 19, 2014 01:25
പട്‌ന: ബിഹാറിലെ ജാതിവിവേചനത്തിന് മറ്റൊരു ഉദാഹരണം കൂടി. പോലീസ് ജീപ്പിന്റെ മുന്‍സീറ്റില്‍ ഇരുന്ന ദളിത് ഓഫീസറെ എസ്.ഐ വെടിവച്ചുകൊന്നു. എസ്.ഐ അജയ് കുമാര്‍ സിംഗ് യാദവാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാണിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സരണ്‍ റേഞ്ച് ഡി.ഐ.ജിക്കും എസ്.പിക്കും ഉത്തരവ് നല്‍കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അടുത്ത വര്‍ഷം ജനുവരി 31നകം പൂര്‍ത്തിയാകുമെന്നും പോലീസ് അറിയിച്ചു.
2013 സെപ്തംബറിലാണ് സംഭവം നടന്നത്. എസ്.ഐ കൃഷ്ണ ബയ്ത്ത ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും പ്രതിയായ എസ്.ഐയെ അറസ്റ്റു ചെയ്തിരുന്നില്ല. സസ്‌പെന്‍ഷനിലായ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. അന്വേഷണം അനന്തമായി നീട്ടുപോയതോടെ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയായിരുന്നു. ജീപ്പിന്റെ മുന്‍സീറ്റില്‍ ഇരുന്നതിന് സഹപ്രവര്‍ത്തകനാണ് കൊലപ്പെടുത്തിയതെന്ന് കാണിച്ച് ബെയ്ത്തയുടെ മകന്‍ സുരേന്ദ്ര കുമാര്‍ രജക് ആണ് പരാതി നല്‍കിയത്. എസ്.ഐ യാദവ് തന്നെ ഇക്കാര്യം തന്നോട് പറഞ്ഞതായും രജക് പരാതിപ്പെട്ടിരുന്നു.
യാദവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും ബെയ്ത്തയുടെ കുടുംബത്തിന് അര്‍ഹമായ ധനസഹായം നല്‍കണമെന്നൂം കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
from kerala news edited
via IFTTT