Story Dated: Saturday, December 20, 2014 11:29
കൊച്ചി: നാവികനെ മാനസിക രോഗിയെന്ന് മുദ്രകുത്തി ചികിത്സയ്ക്ക് അയച്ച സംഭവത്തില്‍ നാവിക സേനയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സേനാംഗങ്ങളുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന നടപടിയുണ്ടാകരുത്. സേനയുടെ യശ്ശസ് നഷ്ടപ്പെടുത്തുന്ന ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സേനാംഗങ്ങളെ മാനസിക പരിശോധനയ്ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണം. കോടതിയുടെ നിര്‍ദേശം സേനയിലെ ഉന്നത ഓഫീസര്‍ക്ക് അയച്ചുനല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
സേനയിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് മാനസിക രോഗിയെന്ന് മുദ്രകുത്തി നേവി ഓഫീസര്‍ സുനില്‍ കുമാര്‍ സാഹുവിനെ ഉദ്യോഗസ്ഥര്‍ എന്‍.എച്ച്.എസ് സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുനില്‍ കുമാറിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. സുനില്‍ കുമാറിന് മാനസിക രോഗമില്ലെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടതോടെ സേനയുടെ വാദം കോടതി തള്ളി.
from kerala news edited
via IFTTT