മുംബൈ: രണ്ടുദിവസത്തെ തകർച്ചയെ അവഗണിച്ച് സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 671 പോയന്റ് നേട്ടത്തിൽ 56,493ലും നിഫ്റ്റി 194 പോയന്റ് ഉയർന്ന്16,809ലുമാണ് വ്യാപാരം നടക്കുന്നത്. വിപ്രോ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ഇൻഫോസിസ്, എൻടിപിസി, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി ഉൾപ്പടെ മിക്കാവാറും സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.17ശതമാനവും...