സംസ്ഥാനത്ത് സ്വർണവില തിങ്കളാഴ്ചയും പവന് 80 രൂപകൂടി. ഇതോടെ എട്ടുഗ്രാം സ്വർണത്തിന്റെ വില 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. ഔൺസിന് 1,900 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വർണവിപണിയിൽ പ്രതിഫലിച്ചത്. ഡോളർ കരുത്താർജിക്കുന്നതും സ്വർണവിലവർധനവിന് ഭീഷണിയാണ്. ഈവർഷം ഇതുവരെയുള്ള കണക്കെടുക്കുമ്പോൾ, ആഗോള വിലയിൽ...