ന്യൂയോർക്ക്: സാമ്പത്തിക മാന്ദ്യത്തിന്റെസൂചന നൽകി കൊറോണ ലോകമാകെ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കരുത്തുറ്റ നടപടിയുമായി യുഎസ് കേന്ദ്ര ബാങ്ക്. സമ്പദ്ഘടനയ്ക്ക് കരുത്തേകുന്നതിന്റെ ഭാഗമായി യുഎസ് ഫെഡ് റിസർവ് പലിശനിരക്ക് പൂജ്യം ശതമാനത്തലേയ്ക്ക് കുറച്ചു. രണ്ടാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് അടിയന്തര സാഹചര്യം പരിഗണിച്ച് ഫെഡ് റിസർവ് പലിശ നിരക്ക് താഴ്ത്തുന്നത്. 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് നിരക്കുകുറച്ചപ്പോൾ നേരിടേണ്ടിവന്ന പണലഭ്യതക്കുറവും അതുമായി ബന്ധപ്പെട്ട വിപണിയിലെ അപകടാവസ്ഥയും തടയുന്നതിനാണ് പ്രതീക്ഷിച്ചതിലും വേഗത്തിൽ നിരക്കുകുറയ്ക്കാൻ യുഎസ് തയ്യാറായത്. മാർച്ച് മൂന്നിനാണ് ഇതിനുമുമ്പ് നിരക്ക് അരശതമാനമായി കുറച്ചത്. അന്നുതന്നെ പലിശനിരക്ക് പൂജ്യമാക്കണമെന്ന നിർദേശം ഉയർന്നിരുന്നു. യുഎസ് ഫെഡ് റിസർവിന്റെ ഗവേണിങ് ബോർഡ് യോഗം ബുധനാഴ്ച ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് വീണ്ടും നിരക്കിൽ കുറവുവരുത്താനുള്ള നിർണായക തീരുമാനമെടുത്തത്. ഞായറാഴ്ചയാണ് നിരക്ക് കുറയ്ക്കൽ പ്രഖ്യാപിച്ചത്. Fed cuts interest rate to zero
from money rss http://bit.ly/3a5cuPX
via IFTTT
from money rss http://bit.ly/3a5cuPX
via IFTTT