കൊച്ചി: വ്യത്യസ്ത രുചിക്കൂട്ടുകളും ഒട്ടനേകം ഉത്പന്നങ്ങളും ഒരു കുടക്കീഴിലൊരുക്കി 'മാതൃഭൂമി മഹാമേള'. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'യിൽ വ്യത്യസ്ത രുചികൾ തേടിയെത്തുന്നവർ ഏറെ. പല രുചിക്കാർ ഒത്തുചേർന്നാലും എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ പറ്റുന്ന ഒരുകൂട്ടം ആളുകളാണ് മഹാമേളയിലെ ഭക്ഷ്യ കൗണ്ടറുകൾ നിയന്ത്രിക്കുന്നത്. സന്ദർശകരുടെ തിരക്ക് മാനിച്ച് മേള ചൊവ്വാഴ്ച മുതൽ ഉച്ചയ്ക്ക് 12.30-ന് ആരംഭിക്കും. ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ,...