മുസരിസ് വ്യൂസ് പ്രകാശനം ചെയ്തു
Posted on: 02 Feb 2015
ദുബായ്: ദുബായ് കെ.എം.സി.സി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നേടിയ അഷ്‌റഫ് താമരശ്ശേരിയെ അനുമോദിച്ചു പുറത്തിറക്കിയ 'മുസരിസ് വ്യൂസ്' ഡോ.ടി.പി.സീതാറാം പ്രകാശനം നിര്‍വഹിച്ചു. ആദ്യപ്രതി ഷംസുദ്ദീന്‍ നെല്ലറ ഏറ്റുവാങ്ങി. യു.എ.ഇ. കെ.എം.സി.സി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായ് കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചണ്ടി, പി.എ.ഇബ്രാഹിം ഹാജി, യഹ്യ തളങ്കര, മുഹമ്മദ് ഷാഫി അന്നമനട, ജില്ല ആക്ടിംഗ് പ്രസിഡന്റ്, എന്‍.കെ.ജലീല്‍, ജനറല്‍ സെക്രട്ടറി കെ.എസ് ഷാനവാസ്, ട്രഷറര്‍ വി.കെ അലവി ഹാജി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സത്താര്‍ മാമ്പ്ര, അലി മേപുറത്ത്, ഇബ്രാഹിം കടലായി, ഷഫീഖ് മാമ്പ്ര, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ അബ്ദുല്‍ റഹ്മാന്‍ കൊടുങ്ങല്ലൂര്‍, സത്താര്‍ കരുപടന്ന, അബ്ദുല്‍ ബാരി, അസ്‌കര്‍ പുത്തന്‍ചിറ അവാര്‍ഡ് ജേതാവ് അഷ്‌റഫ് താമരശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
from kerala news edited
via IFTTT