അഴിമതിക്കെതിരെ കേരളയാത്ര തുടങ്ങി
Posted on: 02 Feb 2015
മഞ്ചേശ്വരം: അഴിമതി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് കേരളയാത്ര തുടങ്ങി. ആലപ്പുഴ എടത്വ മണ്ണാരേത്ത് മത്തായി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എം.എം.പൗലോസ് ആണ് യാത്രാനായകന്‍. കേരള അതിര്‍ത്തിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി യാത്ര ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും.
ഉദ്ഘാടനച്ചടങ്ങില്‍ സോമശേഖര അധ്യക്ഷനായിരുന്നു. മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുഹറത്ത് ജഹാന്‍ ഫ്ലൂഗ് ഓഫ് ചെയ്തു. ആനന്ദന്‍, കൃഷ്ണപ്പപൂജാരി, സി.നാരായണന്‍, ബി.നാരായണന്‍, ബി.സോമനാഥ് എന്നിവര്‍ സംസാരിച്ചു.
from kerala news edited
via IFTTT