Story Dated: Monday, February 2, 2015 12:44
റാന്നി: പഴവങ്ങാടി പഞ്ചായത്തില്‍ വര്‍ധിപ്പിച്ച വീട്ടുകരം പിന്‍വലിക്കണമെന്നും വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തോഫീസിലേക്ക് പ്രകടനം നടത്തി. സി.പി.എം ഏരിയാ കമ്മറ്റിയംഗം കെ.കെ. സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. എല്‍.ഡി.എഫ് കണ്‍വീനര്‍ സുരേഷ് ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോര്‍ജ് ഫിലിപ്പ്, വി.കെ. സണ്ണി, ദിപിന്‍ദാസ്, വി.എന്‍. സതീശന്‍, ബാബു മക്കപ്പുഴ, മോന്‍സി ഇടിക്കുള എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT