121

Powered By Blogger

Sunday, 1 February 2015

നിലമ്പൂര്‍ ജോബ്‌ഫെസ്‌റ്റ് ഏഴിന്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌ പതിനായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍; 4500 തൊഴിലവസരങ്ങള്‍











Story Dated: Monday, February 2, 2015 12:44


നിലമ്പൂര്‍: കേരള സര്‍ക്കാരിന്റെ നാഷണല്‍ എംപ്ലോയ്‌മെന്റ്‌ സര്‍വീസ്‌ വകുപ്പ്‌, ഡയറക്രേ്‌ടറ്റ്‌ ഓഫ്‌ എംപ്ലോയ്‌മെന്റ്‌, നിലമ്പൂര്‍ നഗരസഭ എന്നിവ സംയുക്‌തമായി നടത്തുന്ന നിയുക്‌തി ജോബ്‌ഫെസ്‌റ്റ് ഏഴിന്‌ നിലമ്പൂര്‍ മാനവേദന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ഇതിന്റെ ഭാഗമായി ഞായറാഴ്‌ച ടി.ബിയില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്‌ അധ്യക്ഷനായി. മലബാറില്‍ ആദ്യമായി നടക്കുന്ന തൊഴില്‍ മേഖലയില്‍ പതിനായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ഇതിനകം ഓണ്‍ലൈനില്‍ രജിസ്‌റ്റര്‍ ചെയ്‌തുകഴിഞ്ഞു.


രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്ക്‌ ഇന്ന്‌ മുതല്‍ അഡ്‌മിറ്റ്‌ കാര്‍ഡുകള്‍ ഡൗണ്‍ലോഡ്‌ ചെയ്ാം.യ അഡ്‌മിറ്റ്‌ കാര്‍ഡിലെ സമയക്രമമനുസരിച്ചായിരിക്കും ഓരോരുത്തര്‍ക്കും ഇന്റര്‍വ്യു നടക്കുക. നിലവില്‍ 44 കമ്പനികളെ തെരെഞ്ഞെടുത്തു. തൊഴിലവസരങ്ങളുമായി 26 കമ്പനികള്‍ക്കൂടി സമീപിച്ചിട്ടുണ്ട്‌. ഗുണനിലവാരം പരിഗണിച്ചതിന്‌ ശേഷമായിരിക്കും ഇവരെക്കൂടി ഉള്‍പ്പെടുത്തുക. വിദേശ ജോലി സാധ്യതയുള്ള കമ്പനികളടക്കം തൊഴില്‍ മേഖലയില്‍ പങ്കെടുക്കും. പ്രമുഖ കോര്‍പ്പറേറ്റ്‌ കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌, സതര്‍ലാന്റ്‌, ബാപ്‌തെ, പാരിസണ്‍സ്‌, ഫാല്‍ക്കണ്‍, കേരളത്തിലെ പ്രമുഖ തൊഴില്‍ ദാതാക്കളായ ജോയ്‌ ആലുക്കാസ്‌, മലയില്‍ ഗ്രൂപ്പ്‌ തുടങ്ങിയ കമ്പനികളും ഫെസ്‌റ്റില്‍ പങ്കെടുക്കും.


ബിരുദ, ബിരുദാനന്തര ബിരുദധാരികള്‍, ടെക്‌നീഷ്യന്‍മാര്‍, എഞ്ചിനിയറിംഗ്‌, ഹെല്‍ത്ത്‌ കെയര്‍ എന്നീ വിഭാഗങ്ങളിലായി 3000 വും മറ്റ്‌ വിഭാഗങ്ങളില്‍ 1500 ഉം തൊഴിലവസരങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. മലബാര്‍ മേഖലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തവരില്‍ ഭൂരിഭാഗവും. ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ സ്‌പോട്ട്‌ അഡ്‌മിഷനുള്ള സൗകര്യവുമുണ്ട്‌. മലയോര മേഖലകളില്‍ തൊഴില്‍ മേളയുടെ പ്രയോജനം പരിചയപ്പെടുത്തുന്നതിനാണ്‌ നിലമ്പൂരില്‍ ഇത്തരത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്‌. വന്‍ നഗരങ്ങളിലും യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും നടന്നുവരുന്ന തൊഴില്‍ മേള ഇന്‍ഡ്യയില്‍ ആദ്യമായാണ്‌ ഒരു സ്‌കൂളില്‍ സംഘടിപ്പിക്കുന്നത്‌.


മേളയുടെ വിജയത്തിനനുസരിച്ച്‌ നിലമ്പൂരിനെ തൊഴില്‍ അനേ്വഷകരുടെ ലക്ഷ്യകേന്ദ്രമാക്കി മാറ്റുമെന്ന്‌ ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തിയ എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍ കെ.കെ. ജനാര്‍ദ്ധനന്‍ പറഞ്ഞു. കോഴിക്കോട്‌ എംപ്ലോയ്‌മെന്റ്‌ സെന്ററിന്റെ കീഴിലാണ്‌ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്‌. രജിസ്‌റ്റര്‍ ചെയ്‌ത ഉദ്യോഗാര്‍ത്ഥിക്ക്‌ മൂന്ന്‌ കമ്പനികളുടെ ഇന്റര്‍വ്യൂവില്‍ വരെ പങ്കെടുക്കാം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ കമ്പനികളുടെ ചട്ട പ്രകാരം നിയമനം ഉണ്ടാകും. രജിസ്‌റ്റര്‍ ചെയ്‌ത തൊഴില്‍ ദാതാക്കളെ പങ്കെടുപ്പിച്ച്‌ എംപ്ലോയേഴ്‌സ്‌ മീറ്റ്‌ ഇന്ന്‌ കോഴിക്കാട്‌ മലബാര്‍ പാലസില്‍ നടക്കും.


മേളയുടെ വിജയവുമായി ബന്ധപ്പെട്ട്‌ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത്‌ ചെയര്‍മാനും നഗരസഭ സെക്രട്ടറി കെ. പ്രമോദ്‌ കണ്‍വീനറുമായി 101 സമിതിയാണ്‌ രൂപീകരിച്ചത്‌. യോഗത്തില്‍ നഗരസഭ ഉപാധ്യക്ഷ മുംതാസ്‌ ബാബു, ജില്ല എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍ എം. ചന്ദ്രമോഹനന്‍ നായര്‍, സ്‌ഥിര സമിതി അധ്യക്ഷന്‍ പാലോളി മെഹബൂബ്‌, കൗണ്‍സിലര്‍ അടുക്കത്ത്‌ ആസ്യ, കെ.പി. മുജീബ്‌ റഹ്‌മാന്‍, കല്ലായി മുഹമ്മദാലി, ജോര്‍ജ്‌ തോമസ്‌, അഡ്വ. ഷെറിജോര്‍ജ്‌, വി. മുരളീധരന്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT