Story Dated: Monday, February 2, 2015 01:27
വര്‍ക്കല: മണമ്പൂര്‍ പന്തടിവിള തോരിയോട്ട് മാടന്‍നടയിയെ കൊടുതി മഹോത്സവം 12 മുതല്‍ 17 വരെ നടക്കും. ഒന്നാം ദിവസം വൈകിട്ട് നാലിന് അരിയിടല്‍ചടങ്ങ്, അഞ്ചിന് സി.ഡി. പ്രകാശനം, ഏഴിന് ചെണ്ടമേളവും വിളക്കും. എട്ടിന് നാടന്‍പാട്ട് പടയോട്ടം, മൂന്നിന് രാവിലെ 11ന് സമൂഹസദ്യ, രാത്ര 7ന് ചെണ്ടമേളവും വിളക്കും. എട്ടിന് നാടകം അരപ്പട്ട കെട്ടിയ നഗരത്തില്‍, 14ന് പകല്‍ 11ന് അന്നദാനം, രാത്രി ഏഴിന് ചെണ്ടമേളവും വിളക്കും. എട്ടിന് നാടകം, പത്ത് പൈസ. 15ന് രാത്രി ഏഴിന് ചെണ്ടമേളവും വിളക്കും. എട്ടിന് നാടകം പന്തയക്കുതിര, 16ന് വൈകിട്ട് മൂന്നുമണി മുതല്‍ ഘോഷയാത്ര, വൈകുന്നേരം ഏഴിന് പന്തടിവിള ജംഗ്‌ഷനില്‍ കഥാപ്രസംഗം എന്നിവ നടക്കും. ആറാം ദിവസമായ 17ന് രാവിലെ 5ന് സമൂഹഗണപതിഹോമം, ഏഴിന് വിത്ത്‌പൂജ്, വൈകുന്നേരം 6.30ന് കൊടുതിയും വിളക്കും. രാത്രി 9.30ന് ഗാനമേളയും ഉണ്ടായിരിക്കും.
from kerala news edited
via IFTTT