Story Dated: Monday, February 2, 2015 10:04

അഹമ്മദാബാദ്: ഗുജറാത്തിലെ ഒരു സ്കൂള്‍ വൃത്തിയാക്കുന്നതിനിടെ ഒരു കോടി രൂപയും 59 ലക്ഷം രൂപയുടെ സ്വര്‍ണവും കണ്ടെത്തി! ചാന്ദ്ഖേദായിക്ക് സമീപമുള്ള ഒ.എന്‍.ജി.സി. ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരുടെ മുറിയിലുള്ള ലോക്കറില്‍ നിന്നുമാണ് സ്വര്‍ണവും പണവും കണ്ടെത്തിയത്. പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്ന് മുറി വൃത്തിയാക്കുന്നതിനിടെയാണ് കോടികള്‍ കയ്യിലെത്തിയത്.
അധ്യാപകരുടെ മുറിയില്‍ 20 ലോക്കറുകളാണുള്ളത്. ഇവ വൃത്തിയാക്കുന്നതിനിടയില്‍ അഞ്ച് ലോക്കറുകള്‍ തുറക്കുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് ലോക്കറുകളുടെ പൂട്ട് തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും, പണവും ലഭിച്ചത്. 100 ഗ്രാം വീതമുള്ള 21 സ്വര്‍ണ കട്ടകളാണ് ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രന്സിപ്പില് പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി സ്വര്‍ണവും പണവും പിടിച്ചെടുത്തു. സംഭവത്തില്‍ സ്കൂളിലെ അധ്യാപകരില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും പോലീസ് മൊഴിയെടുത്തു.
അധ്യാപകരുടെയും മറ്റും സ്വകാര്യ വസ്തുക്കള്‍ സൂക്ഷിക്കാനാണ് ഈ ലോക്കറുകള്‍ ഉപയോഗിക്കുന്നത്. താന്‍ സ്കൂളിലെത്തിയിട്ട് രണ്ട് വര്‍ഷത്തിനിടയില്‍ ഈ ലോക്കറുകള്‍ തുറന്നിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ അവദേഷ് കുമാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ പൂട്ടിയിട്ടിരിക്കുകയാണ്
from kerala news edited
via
IFTTT
Related Posts:
ഭാര്യ ചെരുപ്പിനെറിഞ്ഞു; തലയില്‍ തറച്ച ഹൈഹീലുമായി മധ്യവയസ്ക്കന് Story Dated: Monday, March 30, 2015 07:33ജുബൈല്‍: ഭാര്യയുമായുള്ള വഴക്കിനിടെ തലയില്‍ തറച്ചുകയറിയ ഹൈഹീല്‍ ചെരുപ്പുമായി മധ്യവയസ്കന് ആശുപത്രിയില്‍. സൗദി അറേബ്യയിലെ ജുബൈലിലാണ് തലയില്‍ തറച്ച ഹൈഹീല്‍ ചെരുപ്പുമായി മധ്യവയസ്കന്… Read More
ബംഗളൂരുവില്‍ മലയാളി യുവാവിനെ പോലീസ് സ്റ്റേഷനില്‍ നിന്നും കാണാതായി Story Dated: Monday, March 30, 2015 08:10ബംഗളൂരു: കൊല്ലം കടപ്പാക്കട സ്വദേശിയെ പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായതായി പരാതി. നബീല്‍ നഹാസില്‍ നഹാസ് പാഷ-സീനത്ത് ദമ്പതികളുടെ മകന് നബീല്‍ നഹാസിനെ(24)യാണ് ബംഗളൂരു മഹാദേവ… Read More
എല്ലാവര്ക്കും ആനയും ആനക്കാരനുമുള്ള വീട്ടില്‍ ജനിക്കാനാവില്ലെന്ന് ഇബ്രാഹിം കുഞ്ഞ് Story Dated: Monday, March 30, 2015 08:24കൊച്ചി: എല്ലാവര്ക്കും ആനയും ആനക്കാരുമുള്ള വീട്ടില്‍ ജനിക്കാനാവില്ലെന്ന് പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. സാധാരണക്കാരനും ഉയര്‍ന്നു വരാനുള്ള അവസരം ഭരണഘടന നല്കുന്നുണ… Read More
സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി; നാളെ പ്രതികരിക്കാമെന്ന് മന്ത്രി ബാബു Story Dated: Monday, March 30, 2015 07:45തിരുവനന്തപുരം: ബാര്‍ക്കോഴ വിവാദത്തിന് ചൂടുപകര്ന്ന് വിജിലന്‍സ് കോടതിയില്‍ ബിജു രമേശ് കൂടുതല്‍ തെളിവുകള്‍ കൈമാറിയ സാഹചര്യത്തില്‍ പ്രതികരണവുമായി ആരോപണ വിധേയര്‍ രംഗത്ത്. ബിജു … Read More
രാഹുല്‍ തിരിച്ചുവരുന്നു; ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരായ കര്‍ഷക റാലിയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് Story Dated: Monday, March 30, 2015 08:18ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധി പൂര്‍ത്തിയാക്കി മടങ്ങിവരുന്നു. ബജറ്റ് സമ്മേളനത്തിന് മുമ്പ് അവധിയില്‍ പ്രവേശിച്ച രാഹുല്‍ ഗാന്ധി ഏപ്രില്‍ 19ന് ഡല്‍ഹിയില… Read More