Story Dated: Monday, February 2, 2015 01:47
ചങ്ങനാശേരി : ഫാത്തിമാപുരം കുന്നക്കാട് പ്രദേശത്ത് കഞ്ചാവ്, മയക്കുമരുന്നു മാഫിയകളുടെ പ്രവര്‍ത്തനം നാട്ടുകാരുടെ സൈ്വര്യജീവിതം തടസപ്പെടുത്തുന്നതായി പരാതി. പ്രദേശത്തുനിന്നും സമീപങ്ങളില്‍നിന്നുമുള്ള ഏതാനും ചെറുപ്പക്കാരുടെ സംഘമാണു സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതു ചോദ്യം ചെയ്യുന്നവരെ സംഘം അസഭ്യം പറയുകയും വീടുകളില്‍ കയറി ഭീഷണി മുഴക്കുകയും ചെയ്യുക പതിവാണ്. ഇക്കൂട്ടരുടെ ശല്യം ഭയന്നാണു മിക്ക വീട്ടുകാരും ദിവസങ്ങള്‍ കഴിച്ചു കൂട്ടുന്നത്.
കുട്ടികളും സ്‌ത്രീകളും സന്ധ്യമയങ്ങിയാല്‍ പിന്നെ വീടിനു പുറത്തേക്കിറങ്ങാത്ത സ്‌ഥിതിയാണ്. മയക്കുമരുന്ന് ഉപയോഗിച്ചശേഷം സംഘത്തിലുള്ളവര്‍ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ കയറി സ്‌ത്രീകളെ അസഭ്യം പറയുകയും അലക്കിയിട്ടിരിക്കുന്ന വസ്‌ത്രങ്ങള്‍ എടുത്തുകൊണ്ടു പോകുന്നതായും ആക്ഷേപമുണ്ട്. സാധാരണക്കാരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT