ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി ചുമതലയേറ്റു. ഫാ.സജി മലയില്‍ പുത്തന്‍പുരക്ക് യാത്രയയപ്പ്
Posted on: 02 Feb 2015
മാഞ്ചസ്റ്റര്‍: ഷ്രൂഷ്ബറി രൂപതയിലെ സീറോ മലബാര്‍ സമൂഹത്തെ നയിക്കുവാന്‍ നിയുക്തനായ ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി മാഞ്ചസ്റ്ററിലെ സെന്റ് തോമസ് ആര്‍.സി.സെന്ററില്‍ ചുമതല ഏറ്റപ്പോള്‍ മാറുന്ന ഫാ.സജി മലയില്‍ പുത്തന്‍പുരക്ക് യാത്രയയപ്പ് നല്‍കി.
പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമായി. ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരിയും ഫാ.സജി മലയിലും മുഖ്യകാര്‍മ്മികരായി. ദിവ്യബലിയെത്തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സജി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വിവിധസംഘടനകളുടെ ഉപഹാരം ഫാദര്‍ ഏറ്റുവാങ്ങി. സണ്‍ഡെസ്‌കൂള്‍ അധ്യാപകര്‍, ക്വയര്‍ ഗ്രൂപ്പ് പ്രതിനിധികള്‍, സായിഫിലിപ്പ്, രാജു എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍
from kerala news edited
via IFTTT