Story Dated: Monday, February 2, 2015 11:36
വാഷിംഗ്‌ടണ്‍ : ഇന്ത്യയും അമേരിക്കയും അടുക്കുന്നതില്‍ ചൈന അസ്വസ്‌ഥരാകേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. തന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ചൈന പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സന്ദര്‍ശത്തിനിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിയാണ് ഒബാമ ഇക്കാര്യം വ്യക്‌തമാക്കിയത്.
ഇന്ത്യയുമായി യു.എസിന് അടുത്ത ബന്ധമാണ് ഉള്ളത് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഇന്ത്യയും യു.എസും ജനാധിപത്യ രാജ്യങ്ങളാണ് എന്നതും പല നയതന്ത്ര കാര്യങ്ങളിലും തുറന്ന ചര്‍ച്ചയ്‌ക്ക് വേദിയുണ്ടാകുന്നു എന്നതുമാണ് ഇതില്‍ പ്രധാനം. ഇക്കാര്യങ്ങളില്‍ ചൈനയുടെ ഭരണ സംവിധാനം വളരെ വ്യത്യസ്‌തമാണ്. എന്നാല്‍, തന്റെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ നടത്തിയ പ്രസ്‌താവനകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും ഒബാമ അഭിമുഖത്തില്‍ പറയുന്നു.
കഴിഞ്ഞ നവംബറില്‍ താന്‍ നടത്തിയ ചൈന സന്ദര്‍ശനത്തെക്കുറിച്ചും ഒബാമ അഭിമുഖത്തില്‍ പരാമര്‍ശിച്ചു. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും സമാധാനത്തിലധിഷ്‌ഠിതമായ ചൈനയുടെ വളര്‍ച്ചയില്‍ താല്‍പര്യമുള്ളവരാണ് യുഎസ് എന്നും ഒബാമ പറഞ്ഞു. എന്നാല്‍, മറ്റുള്ളവര്‍ക്ക് നഷ്‌ടം വരുത്തി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ രീതികളോടാണ് എതിര്‍പ്പ്. വളര്‍ച്ച ഒരിക്കലും മറ്റുള്ളവരുടെ തളര്‍ച്ചയുടെ മേലാകരുതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT