രണ്ടു വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. കഴിഞ്ഞ ജൂലായ് 24നാണ് വിവാഹമോചനത്തിനായി ഇവര്‍ കുടുംബ കോടതിയെ സമീപിച്ചത്. രഹസ്യ വിചാരണ അനുവദിക്കണമെന്ന ആവശ്യം കോടതി അനുവദിച്ചിരുന്നു.
കൗണ്‍സലിംഗിനു ശേഷം നിയമപ്രകാരം തീരുമാനമെടുക്കുന്നതിന് കോടതി ആറുമാസത്തെ കാലാവധി നിശ്ചയിച്ചിരുന്നു. ഇത് അവസാനിച്ചതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച കുടുംബകോടതി ജഡ്ജി പി. മോഹന്‍ദാസിനു മുന്നില്‍ ഇരുവരും ഹാജരായത്. ഒരുമിച്ചു ജീവിക്കാന്‍ താത്പര്യമില്ലെന്ന് ഇവര്‍ വീണ്ടും കോടതിയെ അറിയിച്ചു. മകള്‍ മീനാക്ഷിയെ ദിലീപിന് വിട്ടുകൊടുക്കാന്‍ മഞ്ജു സമ്മതിച്ചിരുന്നു.
1998 ഒക്ടോബര്‍ 20നായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് കലാരംഗം വിട്ട മഞ്ജു രണ്ടുവര്‍ഷംമുമ്പ് നൃത്തരംഗത്തും തുടര്‍ന്ന് സിനിമയിലും തിരിച്ചെത്തി.
from kerala news edited
via IFTTT