121

Powered By Blogger

Sunday, 1 February 2015

മോഷണം കൊണ്ട്‌ പൊറുതിമുട്ടിയ കടയുടമ സ്‌ഥാപിച്ച ക്യാമറയില്‍ മോഷ്‌ടാവ്‌ കുടുങ്ങി











Story Dated: Monday, February 2, 2015 12:44


ആനക്കര: മോഷണം കൊണ്ട്‌ പൊറുതിമുട്ടിയ കടയുടമ ഒടുവില്‍ രഹസ്യമായി സ്‌ഥാപിച്ച ക്യാമറയില്‍ മോഷ്‌ടാവ്‌ കുടുങ്ങി. കപ്പൂര്‍ പഞ്ചായത്തിലെ തണ്ണീര്‍ക്കോടാണ്‌ സംഭവം. തണ്ണീര്‍ക്കോട്‌ നടുവട്ടം റോഡിലെ യൂസഫിന്റെ ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ നിന്ന്‌ പണം മോഷണം പോകുന്നത്‌ പതിവായിരുന്നു. കട പൂട്ടി കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ്‌ മോഷണം എന്നതാണ്‌ കടയുടമയെ കുഴക്കിയത്‌.


ഈ സമയം സാധനം വാങ്ങാന്‍ വരുന്നവരില്‍ ആരാണ്‌ തന്റെ മേശ വലപ്പില്‍ നിന്ന്‌ പണമെടുക്കുന്നതെന്ന്‌ കണ്ടെത്താനാണ്‌ സി.സി.ടി.വി സ്‌ഥാപിക്കാന്‍. ഒടുവില്‍ സ്‌ഥിരം സാധനം വാങ്ങുന്ന കോണ്‍ട്രാക്‌ടറായ ചാലിശേരി പെരുമണ്ണൂര്‍ കൈപ്രകുന്നത്ത്‌ സുന്ദരന്‍(ശിവദാസന്‍-40) ആണ്‌ പിടിയിലായത്‌. ഇയാള്‍ മൂന്ന്‌ തവണയായി കടയില്‍ നിന്ന്‌ രണ്ട്‌ ലക്ഷം രൂപയോളം ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ട്‌. പട്ടാമ്പി സി.ഐ: ജോണ്‍സനും സംഘവുമാണ്‌ സി.സി.ടി.വിയുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്‌.










from kerala news edited

via IFTTT