തുവ്വൂര്‍ പൂളയ്ക്കല്‍ വിലാസിനിയാണ് നോട്ടീസച്ചത്. നിലമ്പൂര്‍ പാട്ടുത്സത്തിന്റെ ഭാഗമായി ജനവരി 12ന് നടന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം. പരിപാടി കാണാനെത്തിയ വിലാസിനിയെ വേദിയിലേയ്ക്കുക്ഷണിച്ച് നിലമ്പൂരിന്റെ സരിതാനായരെന്ന് അഭിസംബോധനയുംചെയ്തു. ഇവര്‍ക്ക് അപരിചിതനായ മറ്റൊരാളെയും സ്റ്റേജിലേയ്ക്കുവിളിപ്പിച്ച് ഒപ്പം നൃത്തംചെയ്യാന്‍ നിര്‍ബന്ധിച്ചതായും ഇത് മാനസികപീഡനമുണ്ടാക്കിയതായും നോട്ടീസില്‍ പറയുന്നു.
ഗാനമേള കഴിഞ്ഞശേഷവും ആളുകള്‍ ഇതുപറഞ്ഞ് തന്നെ അപമാനിക്കുന്നതായാണ് അമ്പത്തഞ്ചുകാരിയായ വിലാസിനിയുടെ പരാതി. നോട്ടീസ് കൈപ്പറ്റി പതിനഞ്ചുദിവസത്തിനുള്ളില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരസ്യമായി ഖേദപ്രകടനം നടത്തണമെന്നുമാണ് ആവശ്യം. അല്ലാത്തപക്ഷം നിയമനടപടിസ്വീകരിക്കുമെന്നും അഡ്വ. എ.പി. ഇസ്മയില്‍ മുഖാന്തരമയച്ച വക്കീല്‍നോട്ടീസില്‍ പറയുന്നു.
from kerala news edited
via IFTTT